ചടയമംഗലം: സംസ്ഥാനപാതയില്‍ ചടയമംഗലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ വലിയ അപകടമാണ് പതിയിരിക്കുന്നത്. ചടയമംഗലം ഡിപ്പോയ്ക്കുള്ളില്‍ പെട്രോള്‍ പമ്പ് ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഒറ്റ വഴിയിലൂടെ ആക്കി. തുടര്‍ന്നു ചടയമംഗലം ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രതിഷേധം അറിയിക്കുകയും മന്ത്രി ജെ. ചിഞ്ചുറാണി യുടെ അധ്യക്ഷതയില്‍ ആലോചന യോഗം ചേരുകയും ചെയ്തതാണ്.
പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചെങ്കിലും മേല്‍നടപടി കടലാസിലാണ്. ഡിപ്പോയ്ക്ക് മുന്നില്‍ അപകടത്തില്‍പെടുന്നവരെ ആട്ടോ തൊഴിലാളികളാണ് പലപ്പോഴും ആശുപത്രിയില്‍ എത്തിക്കുന്നത്.
ഈ പ്രശ്നം പലപ്പോഴും ചടയമംഗലത്ത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ മൗനം അവസാനിപ്പിക്കമെന്നും പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: