യൂണിയന് പബ്ലിക്ക് സര്‍വീസ് കമ്മീഷന് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു.341 ഒഴിവുകളാണ് ഉളളത്.പുരുഷന്മാര്ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അവിവാഹതരായിരിക്കണം. ഓഫീസേഴസ് ട്രെയിനിങ് അക്കാദമിയിലേക്ക് ബിരുദമാണ് യോഗ്യത.
എയര്‍ ഫോഴ്സ് അക്കാദമിയിലേക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച പ്ലസ്ടുവും ബിരുദവും, അല്ലെങ്കില്‍ എഞ്ചിനിയറിങ്ങ്.നേവല്‍ അക്കാദമിയിലേക്ക് എഞ്ചിനിയറിങ് ബിരുദവുമാണ് യോഗ്യത. പ്രായം: ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി എന്നിവയിലേക്ക് 1999 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.
ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമിയിലേക്ക് 1999 ജനുവരി ഒന്നിനും, 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.എസ്.എസ്.സി വിമെന്‍ നോണ്‍ ടെക്നിക്കല്‍ കോഴ്സിലേക്ക് അവിവാഹതരായ വനിതകള്‍ക്കും, പുനര്‍വിവാഹം നടത്താത്ത വിധവകള്‍ക്കും, ഡിവോഴ്സ ആയവര്‍ക്കും അപേക്ഷിക്കാം.പ്രായം 1998 ജനുവരിക്കും 2004 ജനുവരിക്കും ഇടയില്‍ ജനിച്ചവരായിരിക്കണം.വിവരങ്ങള്‍ക്ക്:www.upsc.gov.in.അവസാന തീയതി ജനവരി 11.
പ്രതികരിക്കാൻ ഇവിടെ എഴുതുക: