Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മേഖലാ ഓഫീസുകളില്‍ യുഡി ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്

സ്ഥിരം ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മേഖലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 12:03 pm IST
in Career

എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) വിവിധ മേഖലാ ഓഫീസുകളിലേക്ക് അപ്പര്‍ ഡിവിഷന്‍ (യുഡി) ക്ലര്‍ക്ക് (ഒഴിവുകള്‍ 1735), സ്റ്റെനോഗ്രാഫര്‍ (165), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്)(1947) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 3847 ഒഴിവുകളാണുള്ളത്.

കേരള മേഖലയുടെ കീഴില്‍ (തൃശൂര്‍) യുഡി ക്ലര്‍ക്ക് തസ്തികയില്‍ 6, സ്റ്റെനോഗ്രാഫര്‍-4, മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്-60 എന്നിങ്ങനെയാണ് ഒഴിവുകള്‍. തമിഴ്‌നാട് മേഖലയില്‍ യുഡിസി-150, സ്റ്റെനോ-16, എംടിഎസ്-219, കര്‍ണാടക മേഖലയില്‍ യുഡിസി-199, സ്‌റ്റെനോ-16, എംടിഎസ്-219, കര്‍ണാടക മേഖലയില്‍ യുഡിസി-199, സ്‌റ്റെനോ-18, എംടിഎസ്-65 എന്നിങ്ങനെ ഒഴിവുകള്‍ ലഭ്യമാണ്. എല്ലാ മേഖലകളിലെയും തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.esic.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

സ്ഥിരം ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിനാണ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ മേഖലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത- യുഡി ക്ലര്‍ക്ക് തസ്തികയ്‌ക്ക് അംഗീകൃത സര്‍വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ വര്‍ക്കിങ് നോളഡ്ജും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ശമ്പള നിരക്ക് 25,500-81100 രൂപ. പ്രായം 2022 ഫെബ്രുവരി 15 ന് 18-27 വയസ്സ്.

സ്റ്റെനോഗ്രാഫര്‍ തസ്തികയ്‌ക്ക് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. സ്‌കില്‍ ടെസ്റ്റ്-ഡിക്‌റ്റേഷന്‍-10 മിനിട്ട് (മിനിട്ടില്‍ 80 വാക്ക് വേഗതയുണ്ടാകണം), ട്രാന്‍സ്‌ക്രിപ്ഷന്‍-50 മിനിട്ട് (ഇംഗ്ലീഷ്), 65 മിനിട്ട് (ഹിന്ദി) (കമ്പ്യൂട്ടറില്‍ മാത്രം). ശമ്പളനിരക്ക് 25,500-81100 രൂപ. പ്രായം 18-27 വയസ്സ്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയ്‌ക്ക് മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരുന്നാല്‍ മതി. പ്രായം 18-25 വയസ്സ്. ശമ്പള നിരക്ക് 18000-56900 രൂപ.

പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി)10 വര്‍ഷവും വിമുക്ത ഭടന്മാര്‍ക്ക് ഇഎസ്‌ഐസി ജീവനക്കാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. ശമ്പളത്തിന് പുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, യാത്രാബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ്-500 രൂപ. വനിതകള്‍, എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍/വിമുക്ത ഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ബാങ്കാ ട്രാന്‍സാക്ഷന്‍ ചാര്‍ജ് കൂടി നല്‍കേണ്ടി വരും. ഡബിറ്റ് കാര്‍ഡ് (റുപേ/വിസ/മാസ്റ്റര്‍ കാര്‍ഡ്)/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.

അപേക്ഷ ഓണ്‍ലൈനായി ജനുവരി 15 മുതല്‍  www.esic.nic.in ല്‍ സമര്‍പ്പിക്കാം.  APPLY Online for Recruitment to the post of udc/steno/mts in esic ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന പുതിയ സ്‌ക്രീനിലാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഫെബ്രുവരി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.

സെലക്ഷന്‍: യുഡി ക്ലര്‍ക്കിന് മൂന്ന് ഘട്ടമായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലും കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റിലും യോഗ്യത നേടണം. പരീക്ഷാ കേന്ദ്രവും തീയതിയും സമയക്രമവുമെല്ലാം കോള്‍ലറ്ററിലൂടെ അറിയിക്കും.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ജനറല്‍ ഇന്റലിജന്‍സ് ആന്റ് റീസണിങ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്ടിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ വിഷയങ്ങളില്‍ ഒബ്ജക്ടീവ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും. 200 മാര്‍ക്കിനാണിത്. ഇതില്‍ യോഗ്യത നേടുന്നവരെ മെയിന്‍ പരീക്ഷയ്‌ക്ക് ക്ഷണിക്കും. മെയില്‍ പരീക്ഷയില്‍ പ്രിലിമിനറിയിലെ അതേ വിഷയങ്ങളില്‍ 200 ചോദ്യങ്ങളുണ്ടാവും. 200 മാര്‍ക്കിനാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ അനുവദിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.

സ്റ്റെനോഗ്രാഫര്‍ തസ്തികയ്‌ക്ക് രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ട മെയിന്‍ പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗുവേജ് കോംപ്രിഹെന്‍ഷന്‍, റീസണിംഗ് എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയിലായി 200 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാര്‍ക്കിന്. 130 മിനിറ്റ് സമയം അനുവദിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ സ്‌റ്റെനോഗ്രാഫി സ്‌കില്‍ ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കും.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി, മെയിന്‍ പരീക്ഷകളില്‍ യുഡി ക്ലര്‍ക്ക് സെലക്ഷന്‍ ടെസ്റ്റിനുള്ള അേത വിഷയങ്ങളില്‍ തന്നെയാണ് ചോദ്യങ്ങള്‍. ചോദ്യങ്ങളുടെ എണ്ണത്തിലും മാര്‍ക്കിലും സമയക്രമത്തിലും മാറ്റമില്ല. പരീക്ഷകളുടെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: vacancycareercorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.