Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരു തുള്ളി പല തുള്ളി..

കാര്‍ത്തികയുടെ ദേവത അഗ്‌നിയും ചോതിയുടെ ദേവത വായുവും പൂരാടത്തിന്റെ ദേവത ജലവുമാണ്. പ്രകൃതിശക്തികളെപ്പോലെ വളരെ നൈസര്‍ഗ്ഗികമാണ് ഈ നാളുകാരുടെ വ്യക്തിത്വം. ശക്തവുമായിരിക്കും അതുപോലെ ആ വ്യക്തിത്വവും. ഈ രണ്ട് ധ്വനികളും ഇവിടെ തികച്ചും പ്രസക്തമാണ്. അഗ്‌നി, വായു, ജലം തുടങ്ങിയവയുടെ കരുത്ത് നമുക്ക് ഊഹിക്കാന്‍ എളുപ്പമല്ല. ഇവരുടെ സാധ്യതകള്‍, നേട്ടങ്ങള്‍, വളര്‍ച്ചകള്‍ എന്നിവക്കൊന്നും ഒരിക്കലും പരിധി നിശ്ചയിക്കാനും ആര്‍ക്കുമാവില്ല എന്നതും സത്യമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 30, 2021, 06:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

(പൂരാടം നാളിനെക്കുറിച്ച്)  

ആഷാഢം എന്ന നക്ഷത്രത്തെ മുന്‍, പിന്‍ ഭാഗമാക്കുമ്പോള്‍ രണ്ട് നക്ഷത്രങ്ങള്‍ പിറക്കുകയായി. അവ പൂര്‍വ്വ ആഷാഢം എന്നും ഉത്തര ആഷാഢം എന്നും രണ്ടുപേരുകളില്‍  അറിയപ്പെടുന്നു.അതില്‍ പൂര്‍വ്വ ആഷാഢം ആണ് പൂരാടം. ഉത്തര ആഷാഢം ഉത്രാടവും. ഇങ്ങനെയുള്ള മൂന്ന് ഇരട്ട നക്ഷത്രങ്ങളെ കാണാം, നക്ഷത്രക്കൂട്ടത്തില്‍. പൂരം/ഉത്രം, പൂരാടം/ഉത്രാടം, പൂരുട്ടാതി/ഉത്രട്ടാതി എന്നിവയാണവ. അഗ്‌നി, വായു തുടങ്ങിയ പ്രപഞ്ച /പ്രകൃതി ശക്തികളെ നക്ഷത്രദേവതകളായി കല്‍പിച്ചിട്ടുണ്ട്.  

കാര്‍ത്തികയുടെ ദേവത അഗ്‌നിയും ചോതിയുടെ ദേവത വായുവും പൂരാടത്തിന്റെ ദേവത ജലവുമാണ്. പ്രകൃതിശക്തികളെപ്പോലെ വളരെ നൈസര്‍ഗ്ഗികമാണ് ഈ നാളുകാരുടെ വ്യക്തിത്വം.  ശക്തവുമായിരിക്കും അതുപോലെ ആ വ്യക്തിത്വവും.  ഈ രണ്ട് ധ്വനികളും ഇവിടെ തികച്ചും  പ്രസക്തമാണ്. അഗ്‌നി, വായു, ജലം തുടങ്ങിയവയുടെ കരുത്ത് നമുക്ക് ഊഹിക്കാന്‍ എളുപ്പമല്ല.  ഇവരുടെ സാധ്യതകള്‍, നേട്ടങ്ങള്‍, വളര്‍ച്ചകള്‍ എന്നിവക്കൊന്നും ഒരിക്കലും പരിധി നിശ്ചയിക്കാനും ആര്‍ക്കുമാവില്ല എന്നതും സത്യമാണ്.  

ധനു മാസത്തിലെ പൂരാടം ഞാറ്റുവേലയെ (ശരാശരി 13/14 ദിവസം ആണ് ഒരു ഞാറ്റുവേലക്കാലം) മുന്‍നിര്‍ത്തിയാണ് കേരളത്തിലെ  മഴക്കാലത്തിന്റെ ഉച്ചഘട്ടമായ തിരുവാതിര ഞാറ്റുവേലയുടെ ശക്തി നിര്‍ണയിക്കുന്നത്. പൂരാടം ഞാറ്റുവേലയില്‍ മഴക്കാറ് ഏതെല്ലാം  ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുവോ തിരുവാതിര ഞാറ്റുവേലയുടെ ആ ഭാഗത്താവും മഴ കനക്കുക. പൂരാടം ഞാറ്റുവേലയില്‍ മഴക്കാറുണ്ടായില്ല എന്നുവന്നാല്‍  കേരളത്തിലക്കൊല്ലം ഇടവപ്പാതി തീരെ ദുര്‍ബലമാവുകയും ചെയ്യും. ഇങ്ങനെ പൂരാടം നാളിന്റെ മഴ/ജല ബന്ധം സൂക്ഷ്മമാണ്. ജലം, തോയം, സലിലം, പയസ്സ് തുടങ്ങിയ വെള്ളത്തിന്റെ പര്യായങ്ങള്‍ പൂരാടം നാളിനെ കുറിക്കാന്‍ വേണ്ടി ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചുവരുന്നു.  

ഭൂമിയുടെ ഏതാണ്ട് എഴുപത് ശതമാനവും മനുഷ്യ ശരീരത്തില്‍  ഏതാണ്ട് അറുപത് ശതമാനവും വെള്ളമാണ് എന്ന് ശാസ്ത്രം. പക്ഷേ അതൊരു പ്രത്യക്ഷതയായി നാം അറിയുന്നില്ല. കണക്ക് പറയുമ്പോള്‍ മാത്രമാണ് ഈ ഉണ്‍മയിലേക്ക് നമ്മള്‍ ഉണരുന്നത്. പൂരാടം നക്ഷത്രത്തില്‍  ജനിക്കുന്നവര്‍ക്ക് വലിയ കഴിവുകളും കര്‍മ്മഗുണവും ഒക്കെയുണ്ട്. അത് എപ്പോഴും എല്ലാവരുടേയും ശ്രദ്ധയില്‍ എത്തുന്നില്ല എന്നു മാത്രം. മഴക്കാലം വരുമ്പോഴാണ് നമ്മള്‍ വെള്ളത്തിന്റെ ശക്തി മനസ്സിലാക്കുക. അതുപോലെ  ദാഹിക്കുമ്പോഴാണ് നാം പാനപാത്രം തേടുന്നതും. ചില സാഹചര്യങ്ങള്‍ ഉദയം ചെയ്യുമ്പോഴാണ് പൂരാടം നാളിലെ മനുഷ്യരുടെ പ്രവര്‍ത്തന വൈഭവം കുടുംബത്തിലും കൂട്ടായ്‌മകളിലും പരന്നൊഴുകുന്നത്. ഇംഗഌഷില്‍ പറയുകയാണെങ്കില്‍ അപ്പോഴാണ് അവരുടെ യഥാര്‍ഥ ‘ആക്ടിവേഷന്‍’ ഉണ്ടാവുന്നത്.  

പുല്‍ക്കൊടിത്തുമ്പിലെ ഒരു ചെറുകണമായി ഒതുങ്ങാനും തുള്ളിക്കൊരുകുടം എന്ന മട്ടില്‍ പേമാരിയാവാനും പ്രളയപയോധികള്‍ തീര്‍ക്കാനും ജലത്തിനാവും. നമ്മള്‍ കൈക്കുമ്പിളിലാക്കിയാല്‍ അങ്ങനെ ചുരുങ്ങും. നമ്മുടെ അളവുകോല്‍ കൊണ്ട് അളന്ന് തിട്ടപ്പെടുത്തുന്നതിന് അപ്പുറം വളര്‍ച്ചയും വലിപ്പവും ഉണ്ട് പൂരാടം നാളുകാരുടെ വ്യക്തിത്വത്തിന് എന്നതാണ് ഉണ്‍മ. എളിമയുടെ വാമനത്വം കൈക്കൊള്ളാനും പെരുപ്പത്തിന്റെ ത്രിവിക്രമത്വമാകാനും  പൂരാടം നാളുകാര്‍ക്ക് കഴിവുണ്ട്. അത് അസാധാരണങ്ങളായ സിദ്ധികളും സാധനകളും തന്നെയാണ് എന്നു പറയാന്‍ മടിക്കേണ്ടതില്ല. അപ്പോഴും ജലത്തിന്റെ സഹജമായ ആര്‍ദ്രത നഷ്ടപ്പെടുന്നുമില്ല.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

Astrology

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും ഉന്നത സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (15 ജൂൺ 2026) – AI ജ്യോതിഷം

Astrology

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

പുതിയ വാര്‍ത്തകള്‍

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.