ദുബായ്: ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന് ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങിലും ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങിലും രണ്ടാം സ്ഥാനം നിലനിര്‍ത്തി. രവീന്ദ്ര ജഡേജ ഓള് റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ രോഹിത് ശര്‍മ്മ അഞ്ചാം റാങ്കും വിരാട് കോഹ്ലി ഏഴാം റാങ്കും നിലനിര്‍ത്തി. രോഹിത്തിന് 797 പോയിന്റും കോഹ്ലിക്ക് 756 പോയിന്റുമാണുളളത്. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ് (915 പോയിന്റ്) നാണ് ഒന്നാം റാങ്ക്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (900), ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (879), ഓസീസിന്റെ സ്റ്റീവ് സ്മിത്ത് (877) എന്നിവരാണ് യഥാക്രമം രണ്ട് , മൂന്ന്, നാല് റാങ്കുകളില്‍. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനാണ് ഒന്നാം റാങ്ക്, പാകിസ്ഥാന് പേസര്‍ ഷഹീന് ഷാ അഫ്രീദിക്കാണ് രണ്ടാം റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: