ജനീവ: ഒമിക്രോണ്‍ വകഭേദം ലോകത്താകമാനം അതിവേഗം അപായകരമായ തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ തിങ്കളാഴ്ച മാത്രം 4.4 ലക്ഷം പേരിലാണ് രോഗബാധയുണ്ടായി. ചൊവ്വാഴ്ച ലോകത്താകമാനം പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയും 14.4 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
ഒമിക്രോണ്‍ ലോകത്തിലെ ആരോഗ്യസംവിധാനങ്ങളെ മുഴുവന്‍ തകിടംമറിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന ചൊവ്വാഴ്ച താക്കീത് നല്കി. രോഗബാധ നന്നേ ദുര്‍ബലമായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അപകടരമായിരിക്കുമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.
ചൈനയിലും ലക്ഷക്കണക്കിന് പേരില്‍ രോഗബാധയുണ്ട്. അതിനാല്‍ അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒമിക്രോണ്‍ ആശങ്കയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 4500 വിമാനങ്ങള്‍ റദ്ദാക്കി. പൈലറ്റുമാര്‍ക്കും മറ്റും രോഗബാധയുണ്ടായതിനാലും അവര്‍ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയതിനാലുമാണ് ഇത്രയ്ക്കധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്.
ബ്രിട്ടനില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് ദിവസേന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഏകദേശം 1.17 ലക്ഷം പേരില്‍ രോഗബാധയുണ്ടായി. റോപ്യന്‍ രാജ്യങ്ങളിലും അതിവേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. ഏകദേശം 1.79 ലക്ഷം പേരിലാണ് ഒമിക്രോണ്‍ ബാധയുണ്ടായത്.നിയന്ത്രണങ്ങളുടെ ഭാഗമായി ഫ്രാന്‍സ് ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക് ഫ്രം ഹോം നിര്‍ബന്ധമാക്കി. ഇറ്റലിയില്‍ 78,000 പേര്‍ക്കും രോഗബാധയുണ്ടായി. ജര്‍മ്മനിയില്‍ നൈറ്റ് ക്ലബ്ബുകളും കായികമാമാങ്കങ്ങളും നിര്‍ത്തിവെച്ചു.
ഇസ്രയേല്‍ ഇതിനിടെ നാലാമത്തെ ഡോസ് വിതരണം ചെയ്തുതുടങ്ങി. വാക്സിന്റെ നാലാം ഡോസ് നല്കുന്ന ആദ്യ രാജ്യമാണ് ഇസ്രയേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: