കര്‍ണാടക: 21 പ്രവൃത്തിദിനങ്ങളില്‍ സൂര്യനമസ്കാരം നടത്തണമെന്ന് പ്രീ യൂണിവേഴ്സിറ്റി (പിയു). ജനുവരി ഒന്നിനും ഫെബ്രുവരി 7നും ഇടയിലുള്ള 21 പ്രവൃത്തിദിവസങ്ങളിലാണ് സൂര്യനമസ്കാരം നടത്തണമെന്ന് പിയു ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. കോളജ് അസംബ്ലി വിളിച്ചാണ് സൂര്യനമസ്കാരം നടത്തേണ്ടത്. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ഇതര ജീവനക്കാരും പങ്കെടുക്കണമെന്നും പിയു ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
റിപ്പബ്ലിക് ദിനത്തില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷമായി സൂര്യനമസ്കാരം സംഘടിപ്പിക്കണം. ഇതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡിനു സമര്‍പ്പിക്കണം. 21 ദിനങ്ങളിലായി 273 സൂര്യനമസ്കാരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷനല്‍ യോഗാസന സ്പോര്‍ട്സ് ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: