മല്ലപ്പള്ളി: കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാഞ്ഞതിനെ തുടര്‍ന്ന് വോട്ടിനിടാതെ തള്ളി. ഇന്നലെ രാവിലെ 11 മണിക്കായിരുന്നു അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കായി യോഗം വിളിച്ചിരുന്നത്. എന്നാല്‍ നിശ്ചിത സമയത്ത് ബിജെപി അംഗങ്ങള്‍ മാത്രമാണ് യോഗത്തിനായി എത്തിയത്.
ഭരണകക്ഷിയായ എല്‍ഡിഎഫ് എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രസംഗിക്കുന്ന യുഡിഎഫ്, ബിജെപി ഭരണത്തില്‍ വരാതെയിരിക്കാന്‍ അവസാന നിമിഷം യോഗത്തിന് എത്താതെ മാറിനിന്നു.ഈ പിന്മാറ്റം എല്‍ഡിഎഫ് യുഡിഎഫ് തമ്മില്‍ അണിയറയിലുണ്ടായ രഹസ്യ ധാരണയുടെ ഫലമാണ്. അതിന്‍ പ്രകാരമാണ് 11 മണിക്ക് നിശ്ചയിച്ച യോഗത്തില്‍ ഇവര്‍ വൈകിയെത്തിയത്. ഇവരെത്തും മുമ്പ് തിടുക്കപ്പെട്ട് യോഗം സമാപിച്ചതായി പ്രഖ്യാപനവും ഉണ്ടായി.
അന്ധമായ ബിജെപി വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസും ഭരണം നിലനിര്‍ത്തുന്നതിനായി സിപിഎമ്മും എസ്ഡിപിഐയ്‌ക്കും പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാജ്യ വിരുദ്ധ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.
കഴിഞ്ഞ 13നാണ് സഖ്യകക്ഷിയായ എസ്ഡിപിഐ ചുങ്കപ്പാറയിലെ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ നടത്തിയ ജിഹാദി പ്രവര്‍ത്തനത്തിനെതിരെ സിപിഎം മൗനംപാലിച്ചതിലും അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചവരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്നതിലും, പഞ്ചായത്തിന്റെ പല വികസന പ്രവര്‍ത്തനങ്ങളും അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ബിജെപി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
പതിമൂന്നംഗ പഞ്ചായത്തില്‍ അഞ്ച് അംഗങ്ങളുള്ള എല്‍ഡിഎഫ് എസ്ഡിപിഐയുടെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ബിജെപി 5, യുഡിഎഫ് 2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: