കൊച്ചി : ക്രിസ്തുമസ് ദിനത്തില്‍ കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലേബര്‍ കമ്മിഷന് കിറ്റക്സില്‍ പരിശോധന നടത്തി. തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പോലീസിനെ ആക്രമിച്ച ക്യാമ്പിലാണ് തൊഴില്‍ വകുപ്പ് പരിശോധന തുടങ്ങിയത്. പുരുഷ – വനിത ലേബര്‍ ക്യാമ്പുകളില്‍ എത്തിയ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച രേഖകളും വനിത കമ്മിഷന് പരിശോധന നടത്തി.
ലേബര്‍ കമ്മിഷന് ഇവിടെയുള്ള തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഖരിക്കുകയും അവരെ പാര്‍പ്പിച്ചിരുന്ന മുറികളിലെ ജീവിത സാഹചര്യവും വിലയിരുത്തി. തുടര്‍ന്ന് ഫാക്ടറിക്ക് മുകള്‍ നിലയിലുള്ള വനിതാ ഹോസ്റ്റലും പരിശോധിച്ചു. തൊഴില്‍ വകുപ്പിന്റെ കഴിഞ്ഞ ജൂലൈയിലെ കണക്ക് പ്രകാരം 1700 ല്‍ അധികം അതിഥി തൊഴിലാളികള്‍ കിറ്റെക്സ് കമ്പനിയിലുണ്ട്. എന്നാല്‍ കമ്പനി നിലവില്‍ പറയുന്നത് 500 പേര് മാത്രമെന്നാണ്. ഈ കണക്കുകളില്‍ വ്യക്തത വരുത്താന്‍ രേഖകള്‍ ഉള്‍പ്പടെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കിറ്റക്സിലെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറുമെന്നും ലേബര്‍ കമ്മിഷണര്‍ എസ്. ചിത്ര അറിയിച്ചു.
അതിനിടെ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കിറ്റക്സ് ഓഫീസിലെത്തി ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. വാഹനം കത്തിയതിന്റെ ഫോറന്‍സിക് പരിശോധന ഫലം കൂടി വൈകാതെ ലഭിക്കും. അക്രമവുമായി ബന്ധപ്പെട്ട് 174 പേരാണ് പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അറസ്റ്റിലായ 10 തൊഴിലാളികളെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: