കോഴഞ്ചേരി: ഇസ്ലാമിക ഭീകരവാദ ശക്തികള്‍ നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ യുവതീ യുവാക്കള്‍ അണിനിരക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി പറഞ്ഞു. കോഴഞ്ചേരി വ്യാപാരഭവനില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച യുവം 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ പോകുന്നുവെന്ന മതതീവ്രവാദികളുടെ വ്യാജ പ്രചണം രാഷ്ട്രത്തെ അസ്ഥിരമാക്കാന്‍ വേണ്ടിയാണ്. ഇടതു, വലതു മുന്നണികള്‍ അവരോടൊപ്പം ചേരുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ കാശ്മീരിലെ 370-ാം വകുപ്പ് റദ്ദു ചെയ്തപ്പോഴും മുത്തലാഖിനെതിരായ നിയമം കൊണ്ടു വന്നപ്പോഴും കപടമതേതര രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് രാജ്യവിരുദ്ധ പ്രചരണം നടത്തി.
രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇരുപത്തിയൊന്നാക്കിയപ്പോള് ഇതേ ഇസ്ലാമിക തീവ്രവാദശക്തികള്‍ തന്നെയാണ് എതിര്‍ക്കുന്നത്. ഇവര്‍ ലൗ ജിഹാദിന്റെ വക്താക്കളാണെന്നും ഇതിനെയെല്ലാം പ്രതിരോധിക്കുവാന്‍ യുവശക്തി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊടുമണ്‍ അനീഷ് അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, മേഖലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, അശോക് കുമാര്‍, ശശിധരന്, രഘൂത്തമന്, സതീഷ് കുമാര്‍, സജീവ്, ഗായത്രി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: