തിരുവനന്തപുരം: കലാ-സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയ പശ്ചാത്തലം നോക്കി നിയമനം നല്‍കുന്നത് സിപിഎം തുടരുന്നു. ഏറ്റവും ഒടുവില്‍ ഗായകന് എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം വിവാദമായതോടെ സിപിഎം ഇക്കാര്യം പുന:പരിശോധിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകന് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്മാന്മാരാക്കാന് ധാരണയായത്.
എന്നാല്‍ ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയര്‍ന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ സിപിഎം അനുഭാവികള്‍ പ്രചരിപ്പിക്കകുയും ചെയ്തു. ഇടത് അനുഭാവികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിഷയം പാര്‍ട്ടി വീണ്ടും പരിശോധിക്കുന്നത്. നിര്‍ദേശം ചര്‍ച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു ഇപ്പോള്‍ സിപിഎം പറയുന്നത്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എല്‍ഡിഎഫിനു പിന്തുണ നല്കിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കുന്നതിന് സിപിഎമ്മിനുള്ളില്‍ നിന്ന് പൂര്‍ണപിന്തുണയാണ് ലഭിക്കുന്നത്. അക്കാഡമി ചെയര്മാന് സ്ഥാനം വാഗ്ദാനം നല്കി തന്നെയാണ് രഞ്ജിത്ത് സിപിഎമ്മിനു വേണ്ടി രംഗത്തിറങ്ങിതെന്നാണ് സിപിഎമ്മിനുള്ളില്‍ നിന്ന് ഉയരുന്ന വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: