ന്യൂദല്‍ഹി: ഇന്ത്യയിലെ ബിസിനസുകാരെ തകര്‍ക്കുന്ന ചൈനയുടെ നീക്കം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നും ചവറുവിലയ്ക്ക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അഞ്ച് ഉല്പന്നങ്ങള്ക്കെതിരെ ഉയര്‍ന്ന തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അലൂമിനിയം ഉല്പന്നങ്ങള്, ചില രാസവസ്തുക്കള്‍ എന്നിവയ്ക്കാണ് ഉയര്‍ന്ന തീരുവ ചുമത്തിയത്. ഇന്ത്യയിലെ ഉല്പാദകരെ സഹായിക്കാന്‍ അഞ്ച് വര്‍ഷത്തേക്കാണ് ആന്റി ഡമ്പിങ് തീരുവ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് എത്തിയാലും ഈ ഉല്പന്നങ്ങളുടെ വില ആകര്‍ഷകമല്ലാതാകും.
ഇന്ത്യയിലെ ഉല്‍പാദകരമായ വ്യവസായസംരംഭകരെ സഹായിക്കാനാണ് ഈ നീക്കം. അലൂമിനിയം ഉല്പന്നങ്ങള്, ഡൈ വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോസള്ഫേറ്റ്, സോളാര്‍ ഫോട്ടോവോള്‍ടെയ്ക് മോഡ്യൂള്‍സ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സിലിക്കണ്‍ സീലന്റ്, റെഫ്രിജറേഷന്‍ രംഗത്തുപയോഗിക്കുന്ന ഹൈഡ്രോഫ്ളൂറോ കാര്‍ബണ്‍ മിശ്രിതം ആര്-3 എന്നിവയ്ക്കാണ് കേന്ദ്ര ഉയര്‍ന്ന തീരുവ ചുമത്തിയത്.
വാണിജ്യമന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യയില്‍ ഈ ഉല്പന്നങ്ങളുടെ വിലയേക്കാള്‍ എത്രയോ കുറഞ്ഞ വിലയ്ക്കാണ് ചൈനയില്‍ നിന്നും ഈ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യപ്പെട്ടിരുന്നത്. ഇത് രാജ്യത്തെ ഉല്പാദകരായ സംരംഭകരെ ബാധിച്ചു.
ട്രെയിലറുകളുടെ ആക്സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ഘടകത്തിനും ഇന്ത്യ അധികതീരുവ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: