ന്യൂദല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ കാര്‍ സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തില്‍ നിന്നും റേഞ്ചര്‍ റോവര്‍ വോഗും, ടൊയോട്ട ലാന്‍ഡ് ക്രൂയ്സര്നും പകരമാണ് പുതിയ മേഴ്സിഡസിന്റെ മേബാക്ക് എസ്650 ഗാര്‍ഡ് എത്തിയത്.
വി.ആര്.10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെ എത്തിയ മെഴ്സിഡസ് ബെന്‍സ് മേബാക്ക് എസ് 650 ഗാര്‍ഡ് ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് ഉറപ്പാക്കുന്നത്. ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ ഫീച്ചറുകളും മെഴ്സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. എ.കെ.47 പോലുള്ള തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടയെ പ്രതിരോധിക്കാന്‍ കരുത്തുള്ള വിന്‍ഡോകളും ബോഡി ഷെല്ലുമാണ് ഇതിലുള്ളത്. എക്സ്പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍ (ഇ.ആര്.വി.2010) റേറ്റിങ്ങ് ലഭിച്ചിട്ടുള്ള ഈ വാഹനം രണ്ട് മീറ്റര്‍ അകലെ ഉണ്ടാകുന്ന 15 കിലോഗ്രാം ടി.എന്‍.ടി സ്ഫോടനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. നേരിട്ടുള്ള സ്ഫോടനങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കുന്നതിനായി മികച്ച മെറ്റീരിയലാണ് അടിഭാഗത്ത് നല്‍കിയിട്ടുള്ളത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി എത്തിയത് മേബാക്ക് 650യില്‍ ആയിരുന്നു. വാഹനവ്യൂഹത്തില്‍ പുതിയ മേബാക്ക് വാഹനം കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിശയമായിരുന്നു. സുരക്ഷ പോലെ തന്നെ വളരെ കരുത്തുമുള്ള വാഹനമാണിത്.മേബാക്കിന്റെ എസ്600 ഗാര്‍ഡ് എന്ന മോഡല്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് 10.5 കോടിയാണ് വിലമതിക്കുന്നത്. 12 കോടിയിലധികം വിലമതിക്കുന്ന വാഹനമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്.
6.0 ലിറ്റര്‍ ട്വിന്‍ടര്‍ബോ വി12 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 516 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഈ കവചിത വാഹനത്തിന്റെ പരമാവധി വേഗത. പഞ്ചറായാലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന റണ്ഫഌറ്റ് ടയറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സീറ്റ് മസാജറുകള്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. കാറിന്റെ ജനലിന്റെ ഉള്‍വശത്ത് പോളീകാര്ബനേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിന് പുറമെ കെമിക്കല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ക്യാബിനില്‍ പ്രത്യേക എയര്‍ സപ്ലൈയും നല്‍കിയിട്ടുണ്ട്.
എസ്പിജി ഗ്രൂപ്പാണ് പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല ഉറപ്പ് വരുത്തുന്നത്. പ്രധാനമന്ത്രിക്ക് കൂടുതല്‍ സുരക്ഷ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വാഹനം ഉള്‍പ്പെടുത്തിയത്. ഒന്നിലധികം വാഹനങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉപയോഗിക്കുക. ഇതിനായി എസ്പിജി ഒരേപോലുള്ള മറ്റ് വാഹനങ്ങള്‍ വാങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് സുരക്ഷ സംവിധാനമുള്ള മഹീന്ദ്ര സ്കോര്‍പിയോ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നരേന്ദ്ര മോദി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി പദവിയില്‍ എത്തിയതോടെ ബിഎംഡബ്ലിയു 7 സീരിയസിലുള്ള വാഹനമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. പിന്നീട് റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ വാഹനങ്ങളിലായിരുന്നു യാത്രകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ബിഎംഡബ്ല്യൂ ശംഖലയിലെ ഏറ്റവും ഒടുവിലുള്ള വാഹനമായ മേഴ്സിഡസിന്റെ മേബാക്ക് എസ് 650 ഗാര്‍ഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: