ഛണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരന് കൂടിയായ കോണ്‍ഗ്രസ് എംഎല്‍എ ഫതേ ജുങ് സിങ് ബജ്വ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വന്‍തിരിച്ചടിയാണ്.
ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പഞ്ചാബിന്റെ ചുമതലയുള്ള ഗജേന്ദ്ര സിങ് ഷെഖാവത്താണ് ദിനേഷ് മോംഗിയയെ ബിജെപിയിലേക്ക് സ്വീകരിച്ചത്. മോംഗിയയ്ക്ക് പുറമെ മുന്‍ എംപി രാജ്ദേവ് സിങ് ഖല്‍സയും മുന്‍ എംഎല്‍എ ഗുര്‍തേജ് സിങ് ഗുരിയാനയും ബിജെപിയില്‍ ചേര്‍ന്നു.
പഞ്ചാബിനെ ഖാദിയാന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഫതേ ജുങ് ബജ്വ. ഹര്‍ഗോബിന്ദ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍വിന്ദര്‍ സിങ് ലഡ്ഡിയാണ് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ. രണ്ടുപേരും കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു കരുതിയിരുന്നത്.
എന്തായാലും പഞ്ചാബില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിന് കനത്ത തിരിച്ചടിയാണ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള ചേക്കേറല്‍. കഴിഞ്ഞയാഴ്ച മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ ഗുര്‍മീത് സിങ് സോധിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഇതോടെ ബിജെപിയുടെ പഞ്ചാബിലെ സാധ്യത കൂടുതല്‍ തെളിയുകയാണ്.കഴിഞ്ഞ ദിവസം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ മുന്നണി രൂപീകരിച്ചിരിക്കുകയാണ് ബിജെപി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസും സുഖ്ദേവ് സിങ് ധിന്‍സയുടെ ശിരോമണി അകാലിദളുമായി (സംയുക്ത്) ചേര്‍ന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: