മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ആദിത്യ താക്കറേ നിയമസഭാമന്ദിരത്തിന് മുന്നില്‍വെച്ച് പൂച്ചയെ വിളിക്കും മട്ടില്‍ “മ്യാവൂ…”എന്ന് വിളിച്ച് കളിയാക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകന് നിതേഷ് റാണെ. കഴിഞ്ഞയാഴ്ച നടന്ന ഈ സംഭവം ഇപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് വഴി മരുന്നിട്ടിരിക്കുകയാണ്.
ആദിത്യ താക്കറെയെ പരിഹസിച്ച നിതേഷ് റാണെ മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാക്കള്‍. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ച പത്രക്കാരോട് നിതേഷ് റാണെയുടെ മറുപടി ഇതായിരുന്നു: ‘ഞാന്‍ ഇനിയും ഇത് തന്നെ ചെയ്യും. എല്ലായ്പോഴും ഞാന്‍ ഇത് തന്നെ ചെയ്യും.’.
‘മാന്യനായതുകൊണ്ട് നിതേഷ് റാണെ മ്യാവൂ ശബ്ദമുണ്ടാക്കി വിളിച്ചെങ്കിലും അതിനെ അവഗണിച്ച് പോവുകയായിരുന്നു ആദിത്യതാക്കറേ. ഈ വിഷയത്തില്‍ നിതേഷ് റാണെ മാപ്പ് പറയണം. അല്ലെങ്കില്‍ സഭയില്‍ നിന്നും സസ്പെന്റ് ചെയ്യണം,’ശിവസേന എംഎല്‍എ സുഹാസ് കാണ്ഡെ സഭയുടെ ചോദ്യോത്തരവേളയില്‍ പ്രശ്നമുയര്‍ത്തി ആവശ്യപ്പെട്ടു.
അതേ സമയം നിതേഷ് റാണെയെ താക്കീത് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അേതേ സമയം ഇതിന്റെ പേരില്‍ നിതേഷ് റാണെയെ സഭയില്‍ നിന്നും സസ്പെന്റ് ചെയ്യേണ്ടതില്ലെന്ന് ഒരു പഴയ ഉദാഹണം ചൂണ്ടിക്കാട്ടി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘പണ്ട് ശിവസേന നേതാവ് ഭാസ്കര്‍ ജാദവ് എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ സഭയിലേക്ക് വരുമ്പോഴെല്ലാം കൂക്കി വിളിക്കുക പതിവായിരുന്നു. അന്നൊന്നും ശിവസേന നേതാവിനെ സസ്പെന്റ് ചെയ്തിട്ടില്ല.’- ബിജെപി നേതാവ് കൂടിയായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെയും മകന് നിതേഷ് റാണെയും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബദ്ധവൈരിയാണ് നാരായണ്‍ റാണെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: