പാലക്കാട്: നഗരത്തിന്റെ അടുത്ത 20 വര്‍ഷത്തെ വികസനപദ്ധതികളുടെ ഡിജിറ്റല്‍ രൂപരേഖയുമായി പാലക്കാട് നഗരസഭ. അമൃത് ജിഐഎസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ 2041ന്റെ ശിപാര്‍ശ കൗണ്‍സില്‍ മുമ്പാകെ ടൗണ്‍ പ്ലാനിങ് വിഭാഗം അവതരിപ്പിച്ചു. ഇതിനായി സംസ്ഥാനത്ത് ആദ്യമായി നഗരവികസനവുമായി ബന്ധപ്പെട്ട് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.
മെട്രോമാന് ഇ. ശ്രീധരന്, മുംബൈ ഐഐടിയിലെ അസോ.പ്രൊഫ. മാലിനി കൃഷ്ണന്‍കുട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെയും പ്രഖ്യാപിച്ചു. ഇവര്‍ക്ക് പുറമേ നഗരസഭാ ചെയര്‍പേഴ്സണ്‍ ചെയര്‍മാനായും, സെക്രട്ടറി കണ്‍വീനറായും, എംഇ, എഎക്സ്ഇ എന്നിവര്‍ ജോ. കണ്‍വീനര്‍മാരായും, കൗണ്‍സിലര്‍മാര്‍ അംഗങ്ങളായുള്ള സബ്കമ്മിറ്റിയും രൂപീകരിക്കും.
ആധുനിക സാങ്കേതികവിദ്യയായ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ജിഐഎസ് അധിഷ്ഠിതമായി പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത മാപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും ആറ് മേഖലകളാക്കിയാണ് തരംതിരിച്ചിരിക്കുന്നത്.
കല്പാത്തി, പാലക്കാട് കോട്ട, ജൈനക്ഷേത്രം ഇവയെ കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങള്‍,
നടപ്പാതകള്‍ ഉന്നതനിലവാരത്തിലേക്ക് ചേരികളുടെ പുനരധിവാസം,
അടിസ്ഥാന സൗകര്യവികസനം, മേന്മയുള്ള പാര്‍ക്കുകള്‍
വീതികുറഞ്ഞ റോഡുകളുടെ പരിഷ്കരണം
ബസ് സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ് ഇവയ്ക്ക് കൃത്യമായ നവീകരണം
വലിയങ്ങാടി റോഡുകളുടെ പൂര്‍ത്തീകരണം, ഗതാഗത സംവിധാനം, ആധുനിക മാലിന്യസംസ്കരണ സംവിധാനങ്ങളോടെ പച്ചക്കറി മാര്‍ക്ക്, ആധുനിക സംവിധാനങ്ങളോടെ മീന്മാര്ക്കറ്റ് മേപ്പറമ്പിലേക്ക് മാറ്റുക, വഴിയോര കച്ചവട മേഖലകള്‍ ക്രമപ്പെടുത്തുക, നോര്‍ത്ത് പോലീസ് സ്റ്റേഷന്, മത്സ്യമാര്‍ക്കറ്റ് എന്നിവ മാറ്റി പാര്‍ക്കിങ് കേന്ദ്രം ഏര്‍പ്പെടുത്തുക, കാടാങ്കോട്, മാങ്കാവ്, പുത്തൂര്‍, ഒലവക്കോട്, മുറിക്കാവ് എന്നിവിടങ്ങളില്‍ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍, ഒലവക്കോട്, ശേഖരീപുരം, കാടാങ്കോട്, തിരുനെല്ലായ് പാളയം, മേപ്പറമ്പ് വാണിജ്യമേഖല,
കല്‍മണ്ഡപം-ശേഖരീപുരം ബൈപാസിന് സമീപം ഐടി പാര്‍ക്ക്
മേലാമുറിക്ക് സമീപം ശീതീകരണ സംവിധാനത്തോടെ വെയര്‍ഹൗസ്
വെള്ളപ്പൊക്കം നിയന്ത്രിക്കുവാനുള്ള സംവിധാനം
നഗരത്തിലെ പൊതുകുളങ്ങളുടെ സംരക്ഷണം
ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍
കോട്ടക്ക് ചുറ്റും ബോട്ടിങ്
പൈതൃകവീഥികള് ആസ്വദിക്കുവാന്‍ സഞ്ചാരികള്‍ക്കായി ഹെറിറ്റേജ് വാക് പദ്ധതി
കല്പാത്തി നൃത്ത-സംഗീത പഠനകേന്ദ്രം
എസ്ബിഐ ജങ്ഷനിലെ പഴയവായനശാലക്ക് സമീപം ടൂറിസം
വിവരകേന്ദ്രം
എല്ലാ വാര്‍ഡുകളിലും എംസിഎഫുകളും ആര്‍ആര്‍എഫ് സംവിധാനവും
45 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ്
60 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ്
കെട്ടിടങ്ങൡ മഴവെള്ള സംഭരണം
ഖരമാലിന്യം, കഞ്ചിക്കോട് കിന്‍ഫ്രാ പാര്ക്കിന് സമീപമുള്ള നിര്‍ദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റുമായി സഹകരിച്ച് സംസ്കരിക്കല്
അറവുശാലയോടുചേര്ന്ന് ബയോ-മെതനേഷന് പ്ലാന്റ്
ഗാര്‍ഹിക മേഖലക്ക് മലിനജല സംസ്കരണ യൂണിറ്റ്
പേഴുങ്കരയില്‍ സെപ്റ്റിക് ടാങ്കില്‍നിന്നുള്ള മാലിന്യം സംസ്കരണ കേന്ദ്രം
ശംഖുവാര തോട്, സുന്ദരംകോളനി, കുമാരസ്വാമി കോളനി എന്നിവിടങ്ങളില്‍ ഭരണസമുച്ചയം
ഇന്ധിരാഗാന്ധി സ്റ്റേഡിയവും പരിസരവും സമഗ്ര കായികമേഖലയാക്കും
ഇന്‍ഡോര്‍ സ്റ്റേഡിയം പണി പൂര്‍ത്തിയാക്കും
സ്പോര്‍ട്സ് സമുച്ചയം
കുട്ടികളുടെ പാര്‍ക്ക്, വാടിക, എ.ആര്. മേനോന് പാര്‍ക്ക്, രാപ്പാടി സംയോജിപ്പിച്ച് ഐകോണിക് പാര്‍ക്ക്
ഗ്രീന്‍ കോറിഡോര്‍
കല്പാത്തി പുഴയുടെയും ശംഖുവാര തോടിന്റെയും പുനരുജീവനം, പുഴയോര പാര്‍ക്കുകള്‍, നഗരസൗന്ദര്യവല്കരണം
മാട്ടുമന്തക്ക് സമീപം വൃദ്ധസദനം
ഷീ-ലോഡ്ജ്, വര്‍ക്കിങ് വുമണ്‍ ഹോസ്റ്റല്‍
നോര്‍ത്ത് പോലീസ് സ്റ്റേഷന് മൃഗാശുപത്രിക്ക് എതിര്‍വശത്തേക്ക് മാറ്റിസ്ഥാപിക്കുക
കവലകളില്‍ ക്യാമറ നിരീക്ഷണം
കവലകളുടെയും റോഡുകളുടെയും പേരുകള്‍ ഒരേ നിലവാരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പദ്ധതി
നഗരസഭ കേന്ദ്രീകരിച്ച് പ്രതിസന്ധി ലഘൂകരണ സേന
നാറ്റ്പാക് പഠനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍എച്ച് 544നെ 45 മീറ്റര്‍ വീതിയില്‍ നിലനിര്‍ത്തുവാന്‍ ശിപാര്‍ശ
നഗരത്തില്‍ ഔട്ടര്‍ ഇന്റര്‍മീഡിയേറ്റ് ഇന്നര്‍ എന്നിങ്ങനെ റിങ്റോഡ് ഗതാഗതസംവിധാനം
ഔട്ടര്‍ റിങ്റോഡില്‍ 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത
ഇന്റര്‍മീഡിയേറ്റ് റിങ്റോഡില്‍ 25 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത
16 മീറ്റര്‍ വീതിയില്‍ റിങ്റോഡ്
യാക്കര, പാലക്കാട്-കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍, ചിറ്റൂര്‍, നൂറടി, ഓട്ടുകമ്പനി ചുണ്ണാമ്പുത്തറ റോഡുകള്‍ 22 മീറ്റര്‍ വീതിയില്‍ വികസനം. കൂടാതെ വണ്‍വേ റോഡുകള്‍, കോട്ടയെയും കോട്ടമൈതാനത്തെയും വലംവെക്കുന്ന റോഡ്, ജില്ലാ ആശുപത്രിയുടെ ചുറ്റുമുള്ള റോഡ് എന്നിവയില്‍ ഇരുവശത്തും മരങ്ങളും നടപ്പാതയും സൈക്കിള്‍ ട്രാക്കും ഫോര്‍ട് അവന്യു, ഹോസ്പിറ്റല്‍ അവന്യു വിപുലപ്പെടുത്തല്‍
ഐഎംഎ ജങ്ഷന്, ഓട്ടുകമ്പനി ജങ്ഷന്, കെഎസ്ആര്‍ടിസി, വലിയങ്ങാടി വിശദമായ പരിഷ്കാരങ്ങള്‍
ടൗണ്‍ സ്റ്റാന്‍ഡ്, മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് ബസ് ബേ ആക്കുക
സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് ഹ്രസ്വദൂര ബസുകള്‍ക്കും ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ദീര്‍ഘദൂര ബസുകള്‍ക്കും ദേശീയപാത 544ന് സമീപം ദേശീയനിലവാരത്തിലുള്ള അന്തര്‍സംസ്ഥാന ബസ് ടര്‍മിനല്‍ സിറ്റി ബസ് എന്ന ആശയത്തിനായി ഒറ്റനാണയം പദ്ധതി
വലിയങ്ങാടി പച്ചക്കറി മാര്‍ക്കറ്റ് എന്നിവക്കായി ട്രക്ക് ടെര്‍മിനല്‍, മെഡിക്കല്‍ കോളേജിന് എതിര്‍വശം ആധുനിക ട്രക് ടെര്‍മിനല്‍, കല്‍മണ്ഡപം ബൈപാസിന് സമീപം ട്രക് ടെര്‍മിനല്‍, ഏഴിടങ്ങളില്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിങ് കേന്ദ്രങ്ങള്‍, കൃത്യമായി അടയാളപ്പെടുത്തിയ ഓട്ടോസ്റ്റാന്‍ഡ്, ബസ് സ്റ്റോപ്, കാത്തിരിപ്പുകേന്ദ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: