കുന്നത്തൂര്‍: പതാരം ശാന്തിനികേതനം സ്കൂളില്‍ എസ്എസ്സി ബാച്ചുകാര്‍ 34 വര്‍ഷത്തിനു ശേഷം ഒത്തുകൂടി. എസ്എസ്എല്‍സി ബാച്ചില്‍ ‘എല്‍’ അക്ഷരം ഇല്ലാത്ത ഒരു ബാച്ച് ഉണ്ടായിരുന്നു. ഒരു അധ്യയന വര്‍ഷം മാത്രമേ ‘എല്‍’ ഇല്ലാത്ത എസ്എസ്എല്‍സി പരീക്ഷ നടന്നിട്ടുള്ളു. 1986-87 ലാണ് എല്‍ ഒഴിവാക്കി എസ്എസ്സി ബാച്ച് ഉണ്ടായിരുന്നത്.
അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് വിദ്യാഭ്യാസ മേഖലകളില്‍ വിവിധ പരിഷ്ക്കരണങ്ങളുടെ ഭാഗമായി എസ്എസ്എല്‍സിയിലെ എല്‍ ഒഴിവാക്കിയത്. പിന്നീട് 87ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ പരിഷ്ക്കാരങ്ങളെല്ലാം പിന്‍വലിച്ചു. എസ്എസ്എല്‍സിയില്‍ ‘എല്‍’ തിരിച്ചു വരികയും ചെയ്തു. 86-87ലെ എല്‍ ഇല്ലാത്ത പത്താം ക്ലാസുകാരുടെ ഒരു പുന:സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ശൂരനാട് തെക്ക് പതാരം വേദിയായത്.
പതാരം ദേവി ആഡിറ്റോറിയത്തില്‍ നടന്ന പുനഃസമാഗമത്തില്‍ പ്രതിഭകളെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. മലയാള സാഹിത്യത്തിലെ പുതു തലമുറ എഴുത്തുകാരായ എ.സജികുമാര്‍, ഡോ.ശ്രീകുമാര്‍ നട്ടാശ്ശേരില്‍ എന്നിവരെ ആദരിച്ചു. ഉദയ് ശബരീശം, അഡ്വ.എന്‍.ജയചന്ദ്രന്, പുഷ്പകുമാര്‍, ആര്. രാജീവ്, എം.ആര്.ദീപു, സലീം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: