വര്‍ക്കല: അക്കാദമിക, കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ശിവഗിരി കലോത്സവ മത്സരാര്‍ത്ഥികള്‍ക്കുമായി ശിവഗിരിയില്‍ ഗിരിതീര്ത്ഥം എന്ന യുട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ആഗോളതലത്തില്‍ പ്രസംഗ, ആലാപന, രചനാ പരിശീലന ക്യാമ്പുകളും ശില്‍പ്പശാലകളും ഓണ്‍ലൈനായി സംഘടിപ്പിക്കും. ജനുവരി മുതല്‍ ഗുരുകൃതികളേയും ചരിത്രത്തേയും ആധാരമാക്കി പാഠ്യപദ്ധതിയും സിലബസും തയ്യാറാക്കി വിദ്യാര്‍ഥികളിലെത്തിക്കും.
കേരളത്തിനു പുറത്തും വിദേശത്തും പ്രവര്‍ത്തിക്കുന്ന വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ഇതര സംഘടനകളുമായും ചേര്‍ന്ന് ജാതി-മത-വര്‍ഗ ദേശങ്ങള്‍ക്കതീതമായി ഏവരേയും ആകര്‍ഷിക്കത്തക്കവിധം സൂക്ഷ്മമായ ആസൂത്രണത്തോടെ ശിവഗിരി കലോത്സവം വിപുലമായി സംഘടിപ്പിക്കുമെന്ന് തീര്‍ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: