ലഖ്നൗ: ഉത്തര്‍പ്രദേശിനെ ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈല്‍ ലഖ്നൗവില്‍ നിര്‍മിക്കുമെന്നും യുവാക്കള്‍ക്ക് പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂനിറ്റിന്റേയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് ഓര്ഗനൈസേഷന് ലാബിന്റേയും ശിലസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സൗഹൃദത്തെിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്കുന്ന രാജ്യമായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് രാജ്യ സുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഡിആര്‍ഡിഒ ലാബ് ഉത്തര്‍പ്രദേശിനെ പുതിയ തലത്തിലേക്ക് എത്തിക്കും. ഇവിടെ ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പെടെ നിര്‍മ്മിക്കും. ഇതോടെ രാജ്യത്തെ പ്രതിരോധ ഹബ്ബായി ഉത്തര്‍പ്രദേശ് മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും മുഖ്യമന്ത്രി യോഗി ഇന്ന് നിര്‍വഹിക്കുന്നുണ്ട്. വൈകീട്ട് പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭൂമി പൂജയും നിര്‍വഹിക്കും. മാഫിയകളില്‍ നിന്ന് പിടിച്ചെടുക്കുന്ന ഭൂമികളില്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, രാജ്യത്ത് ആണവ പ്രതിരോധങ്ങള്‍ നിലനിറുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ ബ്രഹ്മോസ് മിസൈലും മറ്റ് ആയുധങ്ങളും നിര്‍മ്മിക്കുന്നത് ഒരു രാജ്യത്തെയും ആക്രമിക്കാനല്ലെന്നും, മറിച്ച് ശത്രുതാപരമായ ഉദ്ദേശ്യങ്ങളുള്ള രാജ്യത്തിനെതിരെയും പിന്നെ ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കാനും വേണ്ടി ആണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: