ന്യൂദല്‍ഹി : കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ രക്ഷപ്പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്ത ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റില്‍ ശൗര്യ ചക്ര സ്വീകരിച്ച ശേഷം വരുണ്‍ സിങ് തന്റെ സ്കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി വായിച്ചു കേള്‍പ്പിച്ചു. ക്യാപ്റ്റന്‍ വരുണ്‍ സിങ് ഉയരങ്ങളില്‍ എത്തിയിട്ടും തന്റെ വേരുകള്‍ അദ്ദേഹം മറന്നില്ല എന്നത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് മോദി അറിയിച്ചു.
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയത്തിന്റെ നെറുകയില്‍ എത്തിയിട്ടും തന്റെ വേരുകള്‍ നനയ്ക്കാന്‍ അദ്ദേഹം മറന്നില്ല എന്നതാണ് തന്റെ മനസ്സിലേക്ക് ആദ്യം വന്നത്. ആഘോഷിക്കാനുള്ള സമയത്തും വരും തലമുറകളെ തൊട്ട് അദ്ദേഹം ആകുലപ്പെട്ടിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യമെന്നും മോദി പറഞ്ഞു.
ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയേയും അനുസ്മരിച്ചു. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവന് അപകടത്തില്‍ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ നേരിടാന്‍ എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് പറഞ്ഞ മോദി. വാക്സിനേഷന് 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: