തിരുവനന്തപുരം: 2019 ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും സാധനങ്ങള്‍ വാങ്ങിയാല്‍ ഏതു ചെറിയ വ്യാപാരസ്ഥാപനമായാലും, ബില്ല് നല്കല് വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്.അനില്‍ അറിയിച്ചു. ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഉപഭോക്തൃദിന സന്ദേശം നല്കി.
സംസ്ഥാനത്ത് ജില്ലാ കണ്‍സ്യൂമര്‍ കോടതികളില്‍ ആകെ തീര്‍പ്പാക്കാനുള്ള കേസുകള്‍ 30,000 ആണ്. ഒരു ജില്ലയില്‍ ശരാശരി 750 കേസുകള്‍ ഫയല്‍ ചെയ്യുന്നുണ്ട്. ശരാശരി തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണെന്നും മന്ത്രി അറിയിച്ചു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിച്ചു. സിനിമാതാരം മധുപാല്‍ വിശിഷ്ടാതിഥി ആയിരുന്നു. ഭക്ഷ്യകമ്മിഷന് ചെയര്മാന് കെ.വി.മോഹന്‍കുമാര്‍, തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് പ്രസിഡന്റ് പി.വി. ജയരാജന്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ, ഡോ.വി.സജിത് ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: