തിരുവനന്തപുരം: തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ യാര്‍ഡില്‍ നവീകരണവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ ജനുവരി 15 വരെ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. ചില തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിമാറി ഓടിക്കുകയും ചിലതിന്റെ പുറപ്പെടല്‍ കേന്ദ്രം മാറുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.
ചെന്നൈയില്‍നിന്നും രാവിലെ ഒമ്പതിന് പുറപ്പെടുന്ന ചെന്നൈഗുരുവായൂര്‍ പ്രതിദിന സര്‍വീസ് നാളെ മുതല്‍ ജനുവരി 10 വരെ (ഡിസംബര്‍ 30 ഒഴികെയുള്ള ദിവസങ്ങളില്‍) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സര്‍വീസ് നടത്തും. ജനുവരി ഒമ്പതിനുള്ള ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ് ശ്രീരംഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ വഴി സര്‍വീസ് നടത്തും.
മധുര-ചെന്നൈ എക്സ്പ്രസ് 30, 31, ജനുവരി 6 തീയതികളില്‍ താംബരം വരെ സര്‍വീസ് നടത്തും. ചെന്നൈ എഗ്മോര്‍ കാരൈക്കുടി പല്ലവന്‍ എക്സ്പ്രസ് ഈ തീയതികളില്‍ താംബരത്തുനിന്നും പുറപ്പെടും. ജനുവരി ആറിന് രാവിലെ ആറിനുള്ള നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ-മധുര വൈഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക് മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുകള്‍ വൈകി പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: