ന്യൂദല്‍ഹി : ജനങ്ങള്‍ക്കെല്ലാം ക്രിസ്മസ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലായിടങ്ങളിലും ആഹ്‌ളാദം നിറയട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു.
സേവനത്തിലും കാരുണ്യത്തിലും വിനയത്തിലും അധിഷ്ഠിതമായ യേശു ക്രിസ്തുവിന്റെ മഹനീയമായ ജീവിതവും പാഠങ്ങളും നമുക്ക് അനുസ്മരിക്കാം. എല്ലാവര്‍ക്കും ആയുരാരോഗ്യ സമ്പല്‍സമൃദ്ധികള്‍ ഉണ്ടാകട്ടെ. എല്ലായിടങ്ങളിലും ആഹ്‌ളാദം നിറയട്ടെ. എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്‌ട്രയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ഇവിടെ രാത്രി 9.00നും രാവിലെ 6.00നും ഇടയില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. ദല്‍ഹിയിലും ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും ഹരിയാനയിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: