തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് ബിജെപി സദ്ഭരണദിനമായി ആചരിക്കും. പരിപാടിയില്‍ വാജ്പേയ്, മോദി സര്‍ക്കാരുകളുടെ ഭരണ മികവ് ഉയര്‍ത്തി കാണിക്കും. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ബിജെപി ഭരണവുമായി താരതമ്യം ചെയ്യും.
എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന നേട്ടങ്ങളും കേരളത്തിലെ വികസന മുരടിപ്പും തുറന്ന് കാണിക്കും. സെമിനാറുകള്‍, ക്വിസുകള്‍, അടല്‍ജിയുടെ ഫോട്ടോയ്ക്ക് പുഷ്പാര്‍ച്ചന, വെബിനാറുകള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുമെന്ന് പരിപാടിയുടെ സംസ്ഥാന ഇന്‍ചാര്‍ജും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ് അറിയിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കോട്ടയത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: