ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ ഇന്ത്യ ന്യൂസ് നടത്തിയ സര്‍വേയിലാണ് യോഗി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. 233 മുതല്‍ 252 സീറ്റുകള്‍ വരെ ബിജെപി നേടും. സമാജ്വാദി പാര്‍ട്ടിക്ക് 135 മുതല്‍ 149 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാധ്യമാണെന്നും ഒറ്റ അക്കത്തില്‍ ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
മായാവതിയുടെ ബിഎസ്പിക്ക് 11 മുതല്‍ 12 സീറ്റുകള്‍ ലഭിച്ചേക്കാം. 39 ശതമാനം വോട്ട് ഷെയറാണ് ബിജപിക്ക് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2022 മാര്‍ച്ചിലാണ് യുപി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഇതിന് മുന്‍പായി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. 2017 മാര്‍ച്ച് മാസത്തിലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 403 അംഗ യുപി നിയമസഭയില്‍ 312 സീറ്റുകള്‍ നേടി ബിജെപി അധികാരം പിടിച്ചപ്പോള്‍ ബിഎസ്പി 61 സീറ്റിലും എസ്.പി 19 സീറ്റിലുമായി ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: