ശബരിമല: പമ്പാ നദിയില്‍ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫിന്റെ സഹകരണത്തോടെ പമ്പയില്‍ മോക്ഡ്രില്‍ നടത്തി.
പമ്പാനദിയില്‍ കുളിച്ചു കൊണ്ടിരുന്ന അയ്യപ്പഭക്തന്‍ ചുഴിയിലും ഒഴുക്കിലും പെട്ട് വെള്ളത്തില്‍ അകപ്പെടുകയും മുങ്ങിത്താഴുകയും ചെയ്തപ്പോള്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിന്റെ സ്‌കൂബാ ഡൈവേഴ്‌സ് അവസരോചിതമായി ഇടപെട്ട് രക്ഷപെടുത്തി കരയ്‌ക്കുകയറ്റി ആവശ്യമായ പ്രഥമശുശ്രൂഷ നടത്തി ഹോസ്പിറ്റലില്‍ എത്തിക്കുന്നത് മോക്ഡ്രില്ലില്‍ ആവിഷ്‌കരിച്ചു.
സ്ഥലത്ത് തടിച്ച് കൂടിയ അയ്യപ്പഭക്തര്‍ ആദ്യം പരിഭ്രാന്തരായെങ്കിലും, മോക്ഡ്രില്‍ ആണെന്ന് മനസിലായതോടെ അവരും ഇതിന്റെ ഭാഗമായി. ജലാശയ അപകടങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളേക്കുറിച്ച് അയ്യപ്പഭക്തന്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ബോധവല്‍ക്കരണ ക്ലാസും നടത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ എ.റ്റി. ഹരിദാസന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളും, സബ് ഇന്‍സ്‌പെക്ടര്‍ സാബു സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള 16 അംഗ എന്‍ഡിആര്‍എഫ് സംഘവും പങ്കെടുത്തു. പോലീസിന്റെ കൂടി സഹകരണത്തോടെ ആണ് ഡ്രില്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: