Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഉപഭോക്താവ് രാജാവ്; ഉണര്‍ന്നിരിക്കേണ്ടവര്‍; ഇന്ന് ദേശീയ ഉപഭോക്തൃ ദിനം

കേരളം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. വസ്തുതകള്‍ വിസ്മരിച്ചുള്ള കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പിന്നാലെ പായുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരാണ്

രാമചന്ദ്രന്‍ മുല്ലശ്ശേരി by രാമചന്ദ്രന്‍ മുല്ലശ്ശേരി
Dec 24, 2021, 05:00 am IST
in Article

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തിയിട്ടും ഉപഭോക്താക്കള്‍ വഞ്ചിതരും ചൂഷണവിധേയരുമായിത്തുടരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ഉപഭോക്തൃദിനം കൂടി ആചരിക്കാനൊരുങ്ങുന്നത്. 1986 ലാണ് ഇന്ത്യയില്‍ ആദ്യമായി ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്. നിരന്തര ചൂഷണത്തിന് വിധേയരായിക്കൊണ്ടിരുന്ന ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.  

ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ടെലിഫോണ്‍ സര്‍വീസ്, ഡോക്ടര്‍മാരുടെ സേവനം, വക്കീലന്മാരുടെ സേവനം, ജലവിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫഌറ്റ് നിര്‍മാതാക്കള്‍, ഇന്ത്യന്‍ റയില്‍വേ, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, പോസ്റ്റല്‍ സര്‍വ്വീസ്, ഗ്യാസ്, പെട്രോളിയം, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊറിയര്‍ സര്‍വ്വീസ്, ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍, ഐടി മേഖല തുടങ്ങിയ സേവനങ്ങളെല്ലാം ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 15 ആണ് അന്താരാഷ്‌ട്ര ഉപഭോക്തൃ ദിനം.  

2019 ല്‍ ഉപഭോക്തൃ സംരക്ഷണം പരിഷ്‌കരിച്ചു. നിയമത്തിന്റെ വ്യാപ്തിയും മേഖലകളും കൂടുതല്‍ വിസ്തൃതമാക്കി. ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കി അവരെ ശാക്തീകരിക്കുക എന്നതാണ് നിയമ പരിഷ്‌കരണ ലക്ഷ്യമായി അന്നത്തെ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞത്.

നിയമം നിഷ്‌കര്‍ഷിക്കുന്നതു പോലെ ഉപഭോക്താവ് എന്ന നിലയില്‍ ജനങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശങ്ങളെക്കുറിച്ചും സംരക്ഷണങ്ങളെക്കുറിച്ചും അറിവു നേടി ഉണരണം. കേരളം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. വസ്തുതകള്‍ വിസ്മരിച്ചുള്ള കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പിന്നാലെ പായുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഒന്നാന്തരം വിപണന മേഖലയാണ് കേരളം. എല്ലാം വ്യാജമോ കൃത്രിമമോ അല്ലെങ്കിലും ഈ രംഗത്ത് വലിയ  ഉപഭോക്തൃ ചൂഷണവും കബളിപ്പിക്കപ്പെടലുമാണുള്ളത്. വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് ശഠിക്കുന്നവര്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തെ വെല്ലുവിളിക്കയാണ്.

മായം ചേര്‍ക്കലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അളവുകളിലും തൂക്കങ്ങളിലും കൃത്രിമം, ചരക്കുകളുടെയും സേവനങ്ങളുടെയും ഗുണനിലവാരമില്ലായ്‌മയും ശിക്ഷാര്‍ഹമാണ്.വാങ്ങുന്ന സാധനങ്ങളുടെ ഗുണമേന്മയെ ആധികാരികമായി ഉറപ്പു വരുത്തുന്ന ഐഎസ്‌ഐ മാര്‍ക്ക് ഉണ്ടോ എന്നുറപ്പുവരുത്താന്‍ ഉപഭോക്താവിന് അവകാശമുണ്ട്. പായ്‌ക്ക് ചെയ്ത സാധനങ്ങള്‍ വാങ്ങുമ്പോള്‍ പായ്‌ക്കറ്റിന് പുറത്ത് ഉത്പന്നത്തിന്റെ പേര്, പായ്‌ക്ക് ചെയ്ത തീയതി, കാലാവധി കഴിയുന്ന തീയതി, വിലാസം, തൂക്കം, പരമാവധി ചില്ലറ വില്‍പന വില എന്നിവയെല്ലാം ഉറപ്പു വരുത്തുന്നതോടൊപ്പം അളവ്, തൂക്കം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവ ശരിയായിട്ടാണോ എന്നതിലും ഉപഭോക്താവിന്റെ ശ്രദ്ധ വേണം. വാങ്ങുന്ന സാധനങ്ങള്‍ക്ക് ബില്ല് വാങ്ങുമ്പോള്‍ ഉപഭോക്താവ് രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കുന്നു. ഒന്ന് വില്‍പന നികുതി സര്‍ക്കാരിലേക്ക് എത്തുമെന്നും ഏതെങ്കിലും വിധത്തില്‍ പരാതി ഉന്നയിക്കേണ്ടി വന്നാല്‍ തര്‍ക്കമുന്നയിക്കാനുള്ള ആധികാരികമായ രേഖ കൈവശമുണ്ടെന്നും.

ഉപഭോക്താവിന്റെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങള്‍ ജില്ലാ-സംസ്ഥാന-ദേശീയ തലത്തിലുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാര കേസുകള്‍ക്ക് ഫീസ് ആവശ്യമില്ല. കൂടാതെ മധ്യസ്ഥ ചര്‍ച്ചയിലൂടെയുള്ള പരിഹാരവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രക്രിയയ്‌ക്ക് അപ്പീലിന് അവസരം ലഭിക്കില്ല. വ്യവസ്ഥകള്‍ ലളിതമാക്കുന്നതിനായി ഇലക്ട്രോണിക്‌സ് മാധ്യമങ്ങള്‍ വഴിയും പരാതിപ്പെടാം.

വില കൊടുത്തു സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ അകപ്പെടാവുന്ന നിരന്തര ചൂഷണങ്ങളില്‍ നിന്നും നിയമവിരുദ്ധ വ്യാപാര സമ്പ്രദായങ്ങളിലൂടെ വഞ്ചിതരാകാതിരിക്കാനും ജനങ്ങള്‍ക്കിടയില്‍ അവകാശ സമ്പാദനത്തിന്റെയും നിയമബോധനത്തിന്റെയും പൂത്തിരി വെട്ടമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. അത് കൂടുതല്‍ പ്രശോഭിതമായിത്തീരട്ടെ. ഉണരൂ ഉപഭോക്താവേ ഉണരൂ…

(കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍  ഓഫ് കേരള സംസ്ഥാന വൈസ്  ചെയര്‍മാനാണ് ലേഖകന്‍)

Tags: Passportബാങ്ക്ഇന്‍ഷുറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Entertainment

സിദ്ദിഖിന് ഷാര്‍ജയിലെ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാം, പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ ഉത്തരവിട്ട് കോടതി

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നു പിടിച്ച പൊലീസികാരന് സസ്പന്‍ഷന്‍

Kerala

നടൻ ദിലീപിന് പാസ്പോർട്ട് വിട്ടു നൽകാൻ ഉത്തരവ്; കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് കോടതി

Kerala

വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹാജരാക്കാനാകുന്ന തിരിച്ചറിയല്‍ രേഖകള്‍

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.