ലഖ്നൗ: അയോധ്യയില്‍ ബിജെപി നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണെന്ന ആരോപണത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ആരോപണം ശക്തമായ ഉടന്‍ തന്നെ യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. റവന്യൂ വകുപ്പാണ് അന്വേഷണം നടത്തുക.
അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിന് അടുത്തുള്ള ഭൂമികള്‍ നേതാക്കള്‍ വലിയ തോതില്‍ വാങ്ങുകയാണെന്നായിരുന്നു ആരോപണം. ഇതില്‍ കഴമ്പില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒരു സംശയത്തിനും ഇട നല്‍കേണ്ടെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: