തിരുവനന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോവിഡിന്റെ ആദ്യകാലത്ത് മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം എടുത്തതാണെന്നാണ് ശൈലജ വെളിപ്പെടുത്തി. ദുരന്ത സമയത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ സാധനങ്ങള്‍ വാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും ശൈലജ.
മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയത്. അന്വേഷിച്ചപ്പോള്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാന്‍ ഒരു കമ്പനി തയാറായി. വില നോക്കാതെ മൂന്നിരട്ടി ഉപകരണങ്ങള്‍ സംഭരിക്കാന്‍ മുഖ്യമന്ത്രി പറയുകയായിരുന്നു. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമായത്. സര്‍ക്കാറിനെതിരായ ആക്രമണങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ ചെറുക്കണമെന്നും അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ശൈലജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: