തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപ്പ്’ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ സര്‍വ്വീസ് സംഘടനകളുടെ വഞ്ചനാപരമായ നിലപാടുകള്‍ തിരിച്ചറിയണമെന്ന് എന്‍ജിഒ സംഘ്. ജീവനക്കാരുടെ സര്‍വ്വീസ് സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്.
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്രമായ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്തി മെഡിസെപ്പ് സംബന്ധിച്ച് സംസ്ഥാനജീവനക്കാരുടെ ആശങ്ക അകറ്റണം. ജീവനക്കാര്‍ക്ക് തുല്യമായ സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുത്തി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കത്തക്ക രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
നിലവില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമായി ഒരു രൂപ പോലും നല്‍കാതെ പൂര്‍ണ്ണമായും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കുന്ന തുക കൊണ്ട് നടപ്പിലാക്കുന്ന മെഡിസെപ്പില്‍ സര്‍ക്കാരിന് ഇടനിലക്കാരന്റെ റോളുമാത്രമാണുള്ളത്. എല്ലാ ജില്ലകളിലേയും പ്രധാന ആശുപത്രികളെ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: