ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷനല്‍കിയവരില്‍ 70 ശതമാനം പേരും പാകിസ്ഥാന് സ്വദേശികളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട രേഖയാണ് ഈ വസ്തുത വെളിപ്പെടുത്തുന്നത്.
അബ്ദുള്‍ വഹാബ് എംപി ബുധനാഴ്ച പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി നല്കിയ മറുപടിയിലാണ് ഈ വിശദീകരണം. ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ 14വരെ ലഭിച്ച 10,635 അപേക്ഷകളില്‍ 7,306 പേര് പാകിസ്ഥാന് സ്വദേശികളാണെന്നും നിത്യാനന്ദ റായി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 1,152 അപേക്ഷകള്‍ പരിഗണനയിലുണ്ട്. ഒരു രാജ്യത്തും ഉള്‍പ്പെടാത്തവര്‍ നല്കിയ 428 അപേക്ഷകളും ശ്രീലങ്കന്‍, യുഎസ് സ്വദേശികള്‍ നല്കിയ 223 അപേക്ഷകളും നേപ്പാളില്‍ നിന്നുളള 189 അപേക്ഷകളും ബംഗ്ലദേശില്‍ നിന്നുള്ള 161 അപേക്ഷകളും ഇക്കൂട്ടത്തില്‍ ഉണ്ട്.
ചൈനയില്‍ നിന്നും പത്ത് പേര് ഇന്ത്യന്‍ പൗരത്വത്തിനപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ചുമതല. വിശദമായ പരിശോധനയും ഒത്തുനോക്കലും നടത്തിയ ശേഷമാണ് പൗരത്വ അപേക്ഷ അംഗീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: