ബെംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ബോര്‍ഡില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്മന്റിലേക്കുളള പ്രവേശനത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം.
12 മാസത്തേ കോഴ്സാണ്.താപാല്‍ മാര്‍ഗ്ഗമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട്.കാപ്പി കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോഫി ടേസ്റ്റര്‍ നിയമനത്തിനും ഈ യോഗ്യത സഹായകമാണ്.
ഏതെങ്കിലും അഗ്രികള്‍ച്ചറല്‍ ബിരുദം ഉളളവര്‍ക്കും, ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയന്‍സ്, ഫുഡ് ടെക്നോളജി,ഫുഡ് സയന്‍സ്,എന്‍വയോണ്‍മെന്റ്ല്‍ സയന്‍സ് ഇവയില്‍ ഒന്ന് അടങ്ങിയ ബിരുദം ഉളളവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത പരീക്ഷ, ജനുവരി 5ന് നടക്കുന്ന ഇന്റര്‍വ്യൂ, നാവിന്റെ സംവേദനശേഷി പരിശോധന എന്നിവ ആസ്പദമാക്കിയാണ് സെലക്ഷന് നടത്തുന്നത്. കോഴ്സിനുളള ഫീസ് രണ്ടര ലക്ഷം രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: