തിരുവനന്തപുരം:ഡിസംബര്‍ 30 നു രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന് ഇക്കൊല്ലത്തെ തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടക സമ്മേളനം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളിലായി കേന്ദ്രമന്ത്രിമാരായ പി അശ്വിനി വൈഷ്ണവ്,ജി. കിഷന് റെഡ്ഡി,രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന് എന്നിവര്‍ ശിവഗിരിയിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ഡോ അശ്വത് നാരായണന്, കനിമൊഴി എം പി, എം എ യൂസഫലി, കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമ്മീസ്, സംസ്ഥാ മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങള്‍ പങ്കെടുക്കും.
ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലായി വിദ്യാഭ്യാസം,ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ എട്ടുവിഷയങ്ങളെ ആസ്പദമാക്കിയും സമകാലീന പ്രശ്നങ്ങളെ ഉള്‍ക്കൊണ്ടും 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി പ്രമാണിച്ചു പ്രത്യേകമായി വിശേഷാല്‍ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ശിവഗിരിയിലെ സംന്യാസിവര്യന്മാരും ഗുരുവിന്റെ
ശിഷ്യപരമ്പരയിലെ ഇതരമഠങ്ങളിലുള്ള മഹത്തുക്കളും ഈ വിശേഷാല്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഡിസംബര്‍ 30 നു പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവകൃതികളുടെ പാരായണം നടക്കും.ഏഴരയ്ക്ക് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാകോദ്ധാരണം നടത്തും.
ഡിസംബര്‍ 30 ന് രാവിലെ 10 മണിക്ക നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും. എസ്. എന്‍. ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന്, മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗോകുലം ഗോപാലന് ,അഡ്വ. വി. ജോയി എം. എല്‍. എ., അഡ്വ. വി.കെ. മുഹമ്മദ് , കെ. എം. ലാജി, അഡ്വ. കെ. ബി.മോഹന്‍ദാസ് , ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ , തീര്ത്ഥാടനസെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 12. 30 നു നടക്കുന്ന ആരോഗ്യസമ്മേളനത്തില്‍ തീര്ത്ഥാടനലക്ഷ്യമായ ശുചിത്വത്തെ ആസ്പദമാക്കി ചര്‍ച്ചായോഗം നടക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ഡോ. ഇന്ദു പി. എസ്, ഡോ. എസ്. എസ്. ലാല്‍, ഡോ. എസ്. സജീദ്, ഡോ. പി. ചന്ദ്രമോഹന്, വര്‍ക്കല കഹാര്‍ , ഡോ. ടിറ്റിപ്രഭാകരന് തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഏഷ്യാഡിലുംഒളിമ്പിക്സിലും ഹര്‍ഡില്‍സില്‍ പങ്കെടുത്ത് 21 പ്രാവശ്യം സുവര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ 92വയസ്സു പ്രായമുള്ള ജി. ജോണ്‍ മട്ടയ്ക്കലിനെ വി. മുരളീധരന് ആദരിക്കും. ‘ഗുരുപഭാവം പ്രഭാഷണങ്ങളിലൂടെ’ ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികളുടെ പ്രഭാഷണങ്ങള്വാല്യം ഒന്നും രണ്ടും ചടങ്ങില്‍ പ്രകാശിപ്പിക്കും
ഉച്ചയ്ക്കു ശേഷം 3.00 ന് തീര്‍ത്ഥാടന ലക്ഷ്യമായ കൃഷി, കച്ചവടം, കൈത്തൊഴില്‍ എന്നിവയെ ആസ്പദമാക്കി നടത്തുന്ന കാര്‍ഷിക തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും പരിഹാരവും സമ്മേളനം മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ടൂറിസം,സാംസ്കാരിക വികസന വകുപ്പ് മന്ത്രി (നോര്‍ത്ത് ഈസ്റ്റണ്‍ പ്രവിശ്യ) ജി. കിഷന് റെഡ്ഡി
ഉദ്ഘാടനം ചെയ്യും. വനിതാകമ്മീഷന് അദ്ധ്യക്ഷ പി. സതീദേവി മുഖ്യ പ്രഭാഷണവും , സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. കൃഷ്ണ മെക്കന്‍സി ഒരവില , ഡോ.എം, ആര്, ശശീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥിയായ യോഗത്തില്‍ ടി. എസ്, ചന്ദ്രന്, ശ്രീ, അരയക്കണ്ടി സന്തോഷ്, വി.കെ. പ്രശാന്ത് എം. എല്‍. എ., ബിന്ദുകൃഷ്ണ, എന്നിവര്‍പ്രസംഗിക്കും. ചടങ്ങില്‍ ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികള്‍ രചിച്ച ‘ശ്രീനാരായണദര്‍ശനം 21ാം നൂറ്റാണ്ടില്‍’ എന്ന ഗ്രന്ഥം പ്രകാശിപ്പിക്കും.
വൈകുന്നേരം 5.00 നു ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗുരുദേവന്റെ പ്രഥമശിഷ്യനായ ശിവലിംഗദാസസ്വാമികളുടെ പ്രശിഷ്യന്‍ സ്വാമി പരമാനന്ദഗിരി (ലക്ഷ്മി നാരായണ്‍ മഠം,സദ്ഗുരു മലയാളി സ്വാമി ആശ്രമം, ആന്ധ്രാപ്രദേശ്) അദ്ധ്യക്ഷത വഹിക്കും. കേരള ഗവര്ണ്ണര്ആരിഫ് മുഹമ്മദ് ഖാന്ഉദ്ഘാടനം ചെയ്യും. . സമ്മേളനത്തില്‍ ശ്രീലശീ തിരു. ചിറ്റമ്പല ദേശികജ്ഞാന പ്രകാശ പരമാചാര്യന് തെണ്ട മണ്ഡല ആദീനം (223ാമത് പട്ടഗുരു മഹാസന്നിധാനം,കാഞ്ചീപുരം) മുഖ്യാതിഥിയായിരിക്കും, ഗുരുമുനിനാരായണപ്രസാദ് അനുഗ്രഹപ്രഭാഷണം നടത്തും. സ്വാമി നന്ദാത്മജാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ പ്രസംഗിക്കും.
ഡിസംബര്‍ 31 നു പുലര്‍ച്ചെ 5 മണിക്കു തീര്‍ത്ഥാടന ഘോഷയാത്ര നടക്കും. ‘ഓം നമോ നാരായണായ’ എന്ന നാമജപത്തോടെ, അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ച്ശിവഗിരിപ്രാന്തം, മൈതാനം, റെയില്വേസ്റ്റേഷന് വഴി മടങ്ങി മഹാസമാധിപീഠത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ഡോ. ബി. സീരപാണിയുടെ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും.
9.30 നു തീര്ത്ഥാടകസമ്മേളനത്തില് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന് ഉദ്ഘാടനം ചെയ്യും. എസ്. എന്‍. ഡി. പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിവി. എന്‍. വാസവന്, പത്മശ്രീ എം.എ. യൂസഫലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സ്വാമിവിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെ. സുധാകരന്എം.പി. , അടൂര്‍ പ്രകാശ് എം.പി., കെ. സുരേന്ദ്രന്, എ. വി. അനൂപ്, കെ. മുരളീധരന്, എം.ഐ.ദാമോദരന്‍, കെ.ജി. ബാബുരാജന് എന്നിവര്‍പ്രസംഗിക്കും. ഇന്ത്യന്‍ ഹോക്കി ടീം ഗോള്ക്കീപ്പര്ഒളിമ്പ്യന് പി.ആര്. ശ്രീജേഷിനെ ചടങ്ങില്‍ ആദരിക്കുന്നു
12.30 നു നടക്കുന്ന ശ്രീനാരായണ സാഹിത്യസമ്മേളനത്തില്‍ അശോകന് ചരുവില്‍ അദ്ധ്യക്ഷതവഹിക്കും. സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്ബെന്യാമിന് മുഖ്യാതിഥിയായിരിക്കും. എം.കെ. ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സുധീര, പി.കെ. ഗോപി, കെ.സുദര്ശനന്, കവിതാരാമന്‍, പ്രൊഫ. സഹൃദയന് തമ്പി എന്നിവര്‍സംസാരിക്കും. എസ്. ശ്രീകാന്ത് അയ്മനം, യദു കളിമണ്ഡലം (ഗുരുദേവ മാഹാത്മ്യംകഥകളി) എന്നിവരെ ചടങ്ങില്‍ ആദരിക്കുന്നു
3.00 നു നടക്കുന്ന ശാസ്ത്രസാങ്കേതിക സമ്മേളനത്തില്‍ മന്ത്രി ജി. ആര്, അനില്‍ അദ്ധ്യക്ഷവഹിക്കും. കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യുന്നയോഗത്തില് വി. എസ്. എസ്. സി. ഡയറക്ടര്‍ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരിക്കും. ബെന്നി ബെഹന്നാന് എം.പി., പത്മഭൂഷണ്‍ ഡോ, നമ്പി നാരായണന് ഡോ. സജി ഗോപിനാഥ്, മിനി അനിരുദ്ധന്, പാഫ. പി.കെ. സാബു എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍വി.പി. നന്ദകുമാര്‍ മണപ്പുറം ഫിനാന്സിനെആദരിക്കും. ജി. പ്രിയദര്ശനന് എഡിറ്റ്ചെയ്ത് ശ്രീനാരായണഗുരു ആന്തോളജി’ ഗ്രന്ഥംപ്രകാശിപ്പിക്കും.
6,00 നു നടക്കുന്ന ശ്രീനാരായണ ദാര്‍ശനിക സമ്മേളനത്തില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്കര്ദ്ദിനാള് ബസേലിയസ് മാര്‍ ക്ലിമ്മീസ് വിശിഷ്ടാതിഥിയും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ഡോ. മുബാറക് പാഷ മുഖ്യാതിഥിയുമായിരിക്കും. ബി. അശോക് ഐ.എ.എസ്, ബി. സുഗീത, മുത്തുലക്ഷ്മി, എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി, ടി.യു രാധാകൃഷ്ണന്,ഗോരക്നാഥ് സ്വാമികള്‍, എ. ലാല്‍സലാം, പാഫ. സത്യഭായി ടീച്ചര്‍, പുഷ്പതി പൊയ്പ്പാടത്ത്തുടങ്ങിയവര് പ്രസംഗിക്കും.
ജനുവരി 1 നു മഹാസമാധി മന്ദിരത്തിലെ ഗുരുദേവപതിമാ പ്രതിഷ്ഠാദിനാഘോഷം നടക്കും.ഗുരുദേവ പ്രതിമാപ്രതിഷ്ഠാദിനം പ്രമാണിച്ച് രാവിലെ 7.30 ന് ശിവഗിരിശാരദാമഠത്തില് നിന്നും മഹാസമാധി മന്ദിരാങ്കണത്തിലേയ്ക്ക് 108 പുഷ്പകലശങ്ങളുമായി നാമജപത്തോടും പഞ്ചവാദ്യാദി മേളത്തോടും കൂടി പ്രയാണം. തുടര്‍ന്ന് മഹാസമാധി പീഠത്തില്‍ കലശാഭിഷേകം, വിശേഷാല്‍ പൂജ എന്നിവ നടക്കും.9 .00 നു ശ്രീനാരായണപ്രസ്ഥാനസംഗമം കാര്‍ഷികക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.ഡോ. കെ. സുധാകരന് അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ അഡ്വ. യു.കെ. ജനീഷ്കുമാര്‍ എം.എല്‍. എ, മോഹന്‍ദാസ് , സോമരാജന് സി.കെ. കെ. ശശിധരന്, അശോക് വാസവ്, റ്റി. എസ്. ഹരീഷ്കുമാര്‍, ബാലചന്ദ്രന്, അനില്‍ തടാലില്‍, കിളിമാനൂര്‍ ചന്ദ്രബാബു, എന്‍. സി. അശോക് കുമാര്‍,ഡോ, ജീജാമാധവന് ഹരിസിംഗ് കജട (ഞറേ), അജിതാരാജന്‍, പ്രസാദ് കൃഷ്ണന്, പി.പി. രാജന്,അമ്പലത്തറ രാജന് , ജയകുമാര്‍, സി. എസ്. ബാബു, ബി. ആര്. ഷാജി ഡോ. കെ.കെ. ശശിധരന്,അനീഷ് ദാമോദരന്‍, എസ്. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
2.00 മണിക്ക് നടക്കുന്ന സാമൂഹിക നീതി അസമത്വവും പരിഹാരവും സമ്മേളനം റവന്യൂവകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാഫ, ജി, മോഹന്‍ഗോപാല്‍, ബിനോയ് വിശ്വം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വി. ആര്. ജോഷി, പ്രൊഫ. ഡോ. കെ. ജയപ്രസാദ്, കെ. പദ്മകുമാര്‍, എസ്. സുവര്‍ണ്ണകുമാര്‍, എസ്. ഷാജി ശോഭ സുരേന്ദ്രന്, പി. എസ്.ബാബുറാം തുടങ്ങിയവര്‍ പ്രസംഗിക്കും.
5.00 ന് സമാപനസമ്മേളനം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എസ്. എന്‍. ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വന്ത് നാരായണ്‍ , കനിമൊഴി കരുണാനിധി എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ആ ര്യ രാജേന്ദ്രന് , ബിജു പ്രഭാകര്‍ ഐ.എ.എസ്, ഹരിശങ്കര്‍ ഐ.പി, എസ്, എം.ലിജു, സൗത്ത് ഇന്ത്യന്വിനോദ്, ഡോ. സുരേഷ്കുമാര്‍ മധുസൂദനന് , ഡോ. അഞ്ചയില്‍ രഘു, കുറിച്ചി സദന് തുടങ്ങിയവര്‍ പ്രസംഗിക്കും.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സ്വാമിഋതംഭരാനന്ദ, തീര്‍ത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമിഅമേയാനന്ദ, മീഡിയാക്കമ്മിറ്റി ചെയര്മാന് ഡോ. എം. ജയരാജു, ശിവഗിരിമഠം പിആര്‍ഒ. ഇ. എം.സോമനാഥന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: