ന്യൂദല്‍ഹി: ഹിന്ദുവും ഹിന്ദുത്വയും ഒന്നുതന്നെയാണെന്നും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.
ഹിന്ദുവും ഹിന്ദുത്വയും രണ്ട് വ്യത്യസ്തമായ ആശയങ്ങളല്ലെന്നും അഖില്‍ ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം കൂടിയായ ഭയ്യാജി ജോഷി പറഞ്ഞു. ദല്‍ഹിയില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി. ഈ രണ്ട് പദങ്ങളും ഒന്നുതന്നെ. ഈ വാക്കുകളെച്ചൊല്ലി അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുന്നത് തെറ്റിദ്ധാരണസൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.- ഭയ്യാജി ജോഷി പറഞ്ഞു.
ഒരു വ്യക്തി ഹിന്ദുവാണെങ്കില്‍, ഹിന്ദുത്വ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അയാളുടെ സ്വഭാവഗുണമാണ്. ഞാന്‍ ഒരു ഹിന്ദുവാണെങ്കില്‍ ഹിന്ദുത്വ എന്നത് എന്റെ സ്വഭാവസവിശേഷതകളാണ്. അപ്പോള്‍ ഹിന്ദു എന്നതും ഹിന്ദുത്വ എന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളല്ല.- ഭയ്യാജി ജോഷി പറഞ്ഞു.
രാഹുല്‍ഗാന്ധി പറയുന്നത് ഈ രണ്ട് കാര്യങ്ങളും വ്യത്യസ്തമാണെന്നാണ്. എന്നാല്‍ അത് ശരിയല്ല. ഹിന്ദുവിന്റെ സ്വഭാവഗുണങ്ങളാണ് ഹിന്ദുത്വ. ഈ വിഷയം സംബന്ധിച്ച് പലരും തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് അതിന് അടിത്തറ ഒരുക്കുന്നത്.- ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശും യോഗത്തില്‍ സംബന്ധിച്ചു.
ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്ന് ഡിസംബര്‍ 18ന് രാഹുല്‍ഹാന്ധി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഗംഗയില്‍ ഒറ്റയ്‌ക്ക് കുളിക്കുന്നയാളാണ് ഹിന്ദുത്വവാദിയെങ്കില്‍ കോടികളെ തന്നോടൊപ്പം ചേര്‍ത്തുകൊണ്ടുപോകുന്നയാളാണ് ഹിന്ദുവെന്നും രാഹുല്‍ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: