കോയമ്പത്തൂര്‍: വെല്ലൂരിലെ ജ്വല്ലറി ഷോറൂമിന്റെ പിന്‍ഭാഗം തുരന്ന് അകത്തുകയറി ഒരാഴ്ച മുമ്പ് 10 കോടി രൂപ വിലമതിക്കുന്ന 16 കിലോ സ്വര്‍ണവും വജ്രവും കവര്‍ന്നയാള്‍ പിടിയിലായി. ഇയാള്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പൊതുശ്മശാനത്തിലാണ് കുഴിച്ചിട്ടിരുന്നത്. വെല്ലൂര്‍ ഒടുകത്തൂരിലെ ശ്മശാനത്തില്‍ നിന്ന് ഈ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.
പള്ളികൊന്ഡ കുച്ചിപ്പാളയം സ്വദേശി വി. ടീക്കാരാമന് (23) ആണ് പ്രതി. സിംഹത്തിന്റെ മുഖംമൂടിയണിഞ്ഞാണ് ഇയാള്‍ മോഷണം നടത്തിയത്. ദൃശ്യങ്ങള്‍ തകരാറിലാക്കാനായി സിസിടിവി കാമറയില്‍ പെയിന്റും സ്്രേപ ചെയ്തു. ഇയാളുടെ പിതാവ് ആക്രിപ്പെറുക്കല്‍ ജോലിക്കാരനായിരുന്നു. മാതാവുമായി ബന്ധം ഉപേക്ഷിച്ചതോടെ ഇയാളും ആക്രിപെറുക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടു.
തമിഴ്നാട് പോലീസിന്റെ എട്ട് പ്രത്യേക സംഘങ്ങള്‍ ശാസ്ത്രീയവും പരമ്പരാഗതവുമായ രീതികള്‍ ഉപയോഗിച്ചാണ് കേസ് തെളിയിച്ചതെന്ന് വെല്ലൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) എ.ജി. ബാബു മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: