പനജി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കുര്‍ടോറിം മണ്ഡലത്തിലെ എംഎല്‍എയായ അലിക്സോ റെജിനാള്‍ഡോ തിങ്കളാഴ്ച കോണ്‍ഗ്രസ് വിട്ടു.
കോണ്‍ഗ്രസില്‍ നിന്നും മാത്രമല്ല, നിയമസഭയില്‍ നിന്നു കൂടി അദ്ദേഹം രാജിവെച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അലിക്സോ റെജിനാള്‍ഡോയുടെ പേര് കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരുന്നു. അതിനിടെയാണ് യാദൃച്ഛികമായി കോണ്‍ഗ്രസിന് ആഘാതമായി അലിക്സോ റെജിനാള്‍ഡോ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ഏത് രാഷ്ട്രീയപാര്ട്ടിയിലേക്കാണ് പോകുന്നതെന്ന് അലിക്സോ റെജിനാള്‍ഡോ വെളിപ്പെടുത്തിയിട്ടില്ല.
അലിക്സോ റെജിനാള്‍ഡോയുടെ രാജിയോടെ ഗോവയില്‍ കോണ്‍ഗ്രസിന് രണ്ട് എംഎല്‍എമാര്‍ മാത്രമാണ് അവശേഷിക്കുന്നത്- ദിഗംബര്‍ കാമത്തും പ്രതാപ് സിംഗ് റാണേയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: