ലഖ്നോ: രണ്ട് സ്ത്രീകള്‍ അസഭ്യം പറയുന്ന വീഡിയോയുടെ പേരില്‍ പ്രതിക്കൂട്ടിലായി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലാണ് 20 സെക്കന്റ് നീളുന്ന ഈ വിവാദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷയില്‍ അങ്ങേയറ്റം നിലവാരമില്ലാത്ത രീതിയിലാണ് രണ്ട് സ്ത്രീകള്‍ ഈ വീഡിയോയില്‍ സ്മൃതി ഇറാനിയെ ചീത്ത വിളിക്കുന്നത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കായതിനാല് അവര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.
ഈ ട്വിറ്റര്‍ പോസ്റ്റില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ടാഗ് ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് മറുപടിയെന്നോണമാണ് കോണ്‍ഗ്രസ് ഈ നിലവാരമില്ലാത്ത വീഡിയോയുമായി എത്തിയത്. രാഹുല്‍ ഗാന്ധി ആദ്യം സ്നേഹത്തിന്റെ രാജനീതി പ്രവര്‍ത്തകരെ പഠിപ്പിക്കണമെന്നും അല്ലാതെ തെരുവിന്റെ രാജനീതിയല്ല പഠിപ്പിക്കേണ്ടതെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ അമേഠി റാലിയ്ക്ക് പിന്നാലെ രണ്ട് സ്ത്രീകള്‍ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചത്.
രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിന് തോല്പിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്റിലേക്ക് ബിജെപി ടിക്കറ്റില്‍ ജയിച്ചത്. ഇതോടെയാണ് അമേഠി വിട്ട് പകരം വയനാടില്‍ കൂടി മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: