ഹൈദരാബാദ്: ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ആശയപരമായി ഇല്ലായ്മ ചെയ്യാനുള്ള താവളമായി ഈയിടെ കേരളം മാറുകയാണെന്ന് ബിജെപി ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ഡോ. കെ. ലക്ഷ്മണ്. ഒബിസി മോര്‍ച്ച സംസ്ഥാനസെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ എസ്ഡിപിഐ കൊലപ്പെടുത്തിയ സംഭവത്തെ ഞായറാഴ്ച അപലപിക്കുന്നതിനിടയിലായിരുന്നു ലക്ഷ്മണിന്റെ ഈ പ്രസ്താവന.
‘നമ്മുടെ നേതാക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. ഒപ്പം ബന്ധപ്പെട്ട അധികാരികള്‍ കേസന്വേഷണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അങ്ങേയറ്റം ആശങ്കയുണ്ട്,’ ഡോ. ലക്ഷ്മണ് പറഞ്ഞു.
ഈ അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടിയും അന്വേഷണവും വേണമെന്ന് ആവശ്യപ്പെടുന്നു,’-ഡോ. കെ. ലക്ഷ്മണ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: