ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ രണ്ടാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ശേഷം ബ്ലാസ്റ്റേഴ്സ് തോല്‍വി അറിഞ്ഞിട്ടില്ല. അഞ്ചു മത്സരങ്ങളില്‍ ഒരു ജയവും മൂന്ന്് സമനിലയും നേടി. ആറു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ അവര്‍ ഈസ്റ്റ് ബംഗാളുമായി സമനില പിടിച്ചു.
അതേസമയം, ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ച മുംബൈ സിറ്റി എഫ്സി 15 പോയിന്റുമായി ഒന്നാം സ്ഥാത്ത് തുടരുകയാണ്.
ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച റെക്കോഡുള്ള ടീമാണ് മുംബൈ സിറ്റി. അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍ പോലും ബ്ലാസ്റ്റേഴ്സിന് മുംബൈയെ തോല്‍പ്പിക്കാനായിട്ടില്ല. നാലു മത്സരങ്ങളിലും മുംബൈ വിജയിച്ചു. ഒരു മത്സരം സമനിലയായി.
ശക്തമായി പൊരുതിയാലേ വിജയം നേടാനാകൂയെന്ന്് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമാനോവിച്ച് കളിക്കാരെ ഓര്‍മ്മിപ്പിച്ചു. താരങ്ങളൊക്കെ സന്തോഷവാന്മാരാണ്. വിജയിത്തിനായ് അവര്‍ പൊരുതുമെന്നും വുകോമാനോവിച്ച് പറഞ്ഞു.
ചില കളിക്കാരുടെ പരിക്ക്് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. പരിക്ക് മൂലം കെ.പി. രാഹുലും ഗോളി ആല്‍ബിനോ ഗോമസും നേരത്തെ തന്നെ പുറത്തായി. ഇപ്പോള്‍ പ്രതിരോധ താരം എനെസ് സിപോവിച്ചിന് പരിക്കേറ്റതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലാണ് സിപോവിച്ചിന് പരിക്കേറ്റത്. അതേസമയ, മറ്റൊരു പ്രതിരോധ താരമായ ഹര്‍മന്‍ജ്യോത് ഖബ്ര പരിക്കില്‍ നിന്ന് മോചിതനായി. ഇന്ന്് മുംബൈക്കെതിരെ ഖബ്ര കളിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: