വിശ്വനാഥന് വടേശ്വരം
9446035657
തറവാട്ടിലെക്കെത്തീ-
ഞാനിന്നലെ:
നാളെ പുതു മാസത്തിലെ
ഒന്നാം തീയ്യതിയല്ലോ!
വെളുത്ത പക്ഷത്തിലെ
ഉത്രവും നാളെത്തന്നെ
തന്നച്ഛന്‍ നവതിയും
നാളെയല്ലോ!
അപ്പു, ആഹ്ലാദിച്ചേറെ-
നാളത്തെ പൊന്‍ പുലരി കാണുവാന്‍-
ഉറങ്ങിലയപ്പു, തിരിഞ്ഞു
മറിഞ്ഞും കിടന്നെങ്കിലും,
ഉറക്കം വന്നീല-
പുലരി, വന്നുവിളിക്കവേ-
ഉണര്ന്നുത്സൂകനായി വന്നൂ.
അപ്പു അമ്പലത്തില്‍-
തൊഴുതു വന്നയച്ഛനെ-
സ്വര്‍ണ കസവാര്‍ന്ന
വേഷ്ടിയും, മുണ്ടും
കൂടെ, കാണിക്കയും
സമര്പ്പിച്ചയച്ഛന്റെ
കാല്ക്കല് നമസ്കരിക്ക –
ഇടറിയോ, നാലു കണ്കള്
കണ്ണിലശ്രു പടരവേ
ചിന്താധീനനായിയപ്പൂ.
നാലു മക്കളുണ്ടെന്നാലും,
അച്ഛന്നേറെയിഷ്ടം-
പണ്ടുതന്നെ
അപ്പുവിനോടാണു പോല്‍ –
പഠിത്തത്തില്‍ –
കേമനാണപ്പൂ –
എപ്പോഴുമെവിടേയും ഒന്നാമന് തന്നെ –
കളിയിലും, കേമത്തം കുറവില്ലാ ,
കാല് പന്തിലും, ചതുരംഗത്തിലും,
റമ്മിയിലിരുപത്തെട്ടിലും,
ആദി ഗുരു തന്നച്ഛന്‍ തന്നെയല്ലോ?
ഉച്ചയൂണിനൊരുക്കമായ്
തൊടിയിലെ തൂശനിലയില്‍
ആദ്യമമ്പലത്തിലെ
നേദ്യച്ചോറുമായ്
പിന്നെ, ‘കാളനും’ കൂടെക്കുറെ
ഉപ്പിലിട്ടതും കാന്താരിയും സാമ്പാറും.
അമ്മ തന് ശര്‍ക്കര പിണ്ടി
പായസം, പിന്നെ
ക്കൃഷ്ണന്നമ്പലത്തിലെ-
പാല് പായസം.
സദ്യ, കെങ്കേമമെന്നോ തി
അച്ഛന്-
അച്ഛന്റെ നിര്വൃതിയുച്ചയൂണില്
പ്രതിഫലിച്ചേറെ
ആഹ്ലാദിച്ചമ്മ നിന്നതും
അച്ഛന്റെയനുഗ്രഹം
നിനക്കെന്നുമുണ്ടാമുണ്ണീ-
എന്നമ്മ പറയവേ –
മിഴിനീരണഞ്ഞു നിന്നു ,
അപ്പൂ, ഏറെ നേരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: