അലിഗഡ്: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിക രാഷ്‌ട്രീയ സംഘടനയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീന്റെ നേതാവ് ഒന്നിലധികം കുട്ടികളുണ്ടാക്കി ജനസംഖ്യ വർദ്ധിപ്പിക്കണമെന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെടുന്ന വീഡിയോ വൈറലാകുന്നു. പാര്‍ട്ടി ശക്തിപ്പെടണമെങ്കില്‍ മുസ്ലീം സമുദായത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണം. എന്നാലെ ഓവൈസിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ സാധിക്കൂവെന്നും ഇയാൾ പറയുന്നു. അലിഗഡിലെ ജില്ല പ്രസിഡന്റ് ഗുഫ്‌റാന്‍ നൂറാണ് വിവാദപരാമര്‍ശവുമായി വന്നിരിക്കുന്നത്.
ഒവൈസി പറയുന്നത് നമ്മള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടാനാണ്. എന്നാല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ് പി തുടങ്ങിയ പാര്‍ട്ടികള്‍ പറയുന്നത് ബിജെപിയെ ഭയക്കാനാണ്. മുസ്ലീം സമുദായത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ വന്നിലെങ്കില്‍ എങ്ങനെ ഭാരതത്തില്‍ മുസ്ലീങ്ങള്‍ ശക്തരാകും. എങ്ങനെ ഓവൈസി പ്രധാനമന്ത്രിയാകും, ഷൗക്കത്ത് എങ്ങനെ മുഖ്യമന്ത്രിയാകും എന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. യുപി സര്‍ക്കാര്‍ പറയുന്നത് രണ്ട് കുട്ടികള്‍ മതി എന്നാണ്, എന്നാല്‍ മുസ്‌ലിംകളും ദളിതരും കുട്ടികളിൽ കുറവുണ്ടാകുമെന്ന് ഭയപ്പെടുന്നുവെന്നും ജനസംഖ്യാ നിയന്ത്രണ നടപടികൾ ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്നും നൂർ പറഞ്ഞു.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ജനസംഖ്യാ നയം 2021-2030 ബിൽ നിർദ്ദേശിച്ചപ്പോൾ, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീൻ ഒവൈസി ഇതിനെ ശക്തമായി എതിർത്തിരുന്നു. ജനസംഖ്യ വ്യതിയാനത്തെ ഇത് ബാധിക്കുമെന്നും അനുഛേദം 21നിന്റെ ലംഘനമാണെന്നും ഓവൈസി പറഞ്ഞിരുന്നു. സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുളള അത്രയും കുട്ടികള്‍ ജന്മം നല്‍കട്ടെ, ഈ നിയന്ത്രണം സ്ത്രീകളെ ശാരീരികമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഐഎംഐഎംനെ നാട്ടില്‍ കൂടുതല്‍ ശക്തമാക്കുന്നതിനും മുസ്ലീങ്ങളെ സ്വാധീനിച്ച് വോട്ടുകള്‍ നേടുന്നതിനുമുളള ശ്രമമാണ് ഒവൈസ് നടത്തുന്നത്. വരുന്ന യുപി തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ വരെ ഇവര്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ദലിതര്‍ മായവതിയുടെ പാര്‍ട്ടിക്ക് ശക്തി പകരുന്നു, യാദവര്‍ സമാജ് വാദി പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നു. അതുപോലെ മുസ്ലീങ്ങളും ആ നയം തുടരുകയാണ് വേണ്ടതെന്ന് ഒവൈസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: