Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Review

ആക്ഷന്‍ മാസ് മസാല: പുതുമകള്‍ ഇല്ലാത്ത പുഷ്പ

സിനിമയുടെ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസിലിന്റെ എസ് പി ഭന്‍വാര്‍ സിംഗ് ഷെഖാവത്തിന്റെ രംഗപ്രവേശം. ആദ്യമായാണ് ഒരു വില്ലന് തെലുഗു പ്രേക്ഷകര്‍ കൈയടിക്കുന്നത് കാണുന്നത്. അത് പോലെ ഫഹദിന്റെ 'പാര്‍ട്ടി ലേതാ പുഷ്പ?'(പാര്‍ട്ടി തുടങ്ങാം പുഷ്പ) എന്ന ഡയലോഗ് പ്രേക്ഷകര്‍ തന്നെ പറഞ്ഞു കൈയടിക്കുന്ന രംഗം ഒരു മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 10:38 pm IST
inReview

വി ഹരികൃഷ്ണന്‍

ആക്ഷന്‍ മാസ് മസാല,  ഗംഭീരമായ സംഘട്ടന രംഗങ്ങള്‍, പഞ്ച് ഡയലോഗുകള്‍, റൊമാ9സും മസാലയും. ഇതെല്ലാം ഗംഭീരമായി  ചേര്‍ത്തിണക്കിയ അല്ലു അര്‍ജുന്റെ ക്രൌഡ് പുള്ളറാണ് ‘പുഷ്പ ദി റൈസ്’. അല്ലു അര്‍ജുന്റെ പതിവ് ചോക്ലേറ്റ് ലുക്കില്‍ നിന്നും വേറിട്ടൊരു പക്കാ ലോക്കല്‍ ലുക്ക് പടത്തിന്റെ തുടക്കത്തില്‍ പുഷ്പ പറയുന്നപോലെ ‘പക്കാ തെലുഗ്’.

ദുബായ് ഇബ്ന്‍ ബത്തൂത്ത മാളിലെ നോവോ സിനിമാസില്‍ തെലുഗ് പതിപ്പാണ് കണ്ടത്. തെലുങ്കരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നന്നായി ചേര്‍ത്ത സിനിമ. അത് കൊണ്ട് തന്നെ ഓരോ രംഗങ്ങളും  ആഘോഷിക്കുകയാണ് അല്ലു ആരാധകര്‍. പേര് പോലെ തന്നെ പുഷ്പയെന്ന മരം വെട്ടുകാരന്‍ പുഷ്പരാജെന്ന ചന്ദന കൊള്ളക്കാരന്‍ ആകുന്ന കഥയാണ് ഒന്നാം ഭാഗം. ‘തഗ്ദലേ'(ഒതുങ്ങില്ല)  എന്ന് പറഞ്ഞു തോള്‍ ചെരിച്ച് താടിയില്‍ ഇടതു കൈ ഉരുമ്മുന്ന സ്‌റ്റൈലിഷ് മേക്കോവറാണ് അല്ലുവിന്റെ പുഷ്പ. ചില രംഗങ്ങളില്‍  മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന മാനറിസം അല്ലു കാഴ്ച വെയ്‌ക്കുന്നുണ്ട്.

സിനിമയുടെ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസിലിന്റെ എസ് പി ഭന്‍വാര്‍ സിംഗ് ഷെഖാവത്തിന്റെ രംഗപ്രവേശം. ആദ്യമായാണ് ഒരു വില്ലന് തെലുഗു പ്രേക്ഷകര്‍ കൈയടിക്കുന്നത് കാണുന്നത്. അത് പോലെ ഫഹദിന്റെ ‘പാര്‍ട്ടി ലേതാ പുഷ്പ?'(പാര്‍ട്ടി തുടങ്ങാം പുഷ്പ) എന്ന ഡയലോഗ് പ്രേക്ഷകര്‍ തന്നെ പറഞ്ഞു കൈയടിക്കുന്ന രംഗം ഒരു മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം  അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. അത്ര മാത്രം സ്‌ക്രീന്‍ പ്രസന്‍സ് ആണ് ഫഹദ് കാഴ്ച വെക്കുന്നത്. അതിനൊപ്പം മത്സരിക്കുന്ന അല്ലു അര്‍ജുന്‍ ശരിക്കും ചേലുള്ള ഒരു വിരുന്നാണ്. ഫഹദ് തന്നെയാണ് തെലുഗില്‍ കഥാപാത്രത്തിന്  ശബ്ദം നല്‍കിയിരിക്കുന്നത്.

സൈക്കോ മൂഡിലെത്തുന്നുന്ന ഫഹദും അതിനെ വെല്ലുവിളിക്കുന്ന അല്ലുവും രണ്ടാം ഭാഗത്തിലേക്കുള്ള തുടക്കം മാത്രമാണെന്ന് വ്യക്തമാക്കിയാണ് ആദ്യഭാഗം അവസാനിക്കുന്നത്.  മൂന്നു മണിക്കൂര്‍ പത്ത് മിനിറ്റ് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സിനിമയ്‌ക്ക് ആവുന്നുണ്ട്  എന്നത് സംവിധായകനും എഴുത്തുകാരനുമായ സുകുമാറിന്റെ കഴിവ് തന്നെയാണ്. ചടുലമായ രംഗങ്ങള്‍ക്ക് തീവ്രത പകരുന്ന  ബിജിഎമ്മും സംഗീതവും ഒരുക്കിയിരിക്കുന്നത് ദേവി ശ്രീപ്രസാദാണ്.  ശബ്ദ മിശ്രണം റസൂല്‍ പൂക്കൂട്ടിയും ഛായാഗ്രഹണം പോളിഷ് ക്യാമറാമാന്‍ മിറാസ്ലേവ് കുബ ബ്രോസേകും നിര്‍വഹിച്ചിരിക്കുന്നു.  

രശ്മിക മന്ദനയുടെ  നായിക വേഷവും സാമന്തയുടെ ഐറ്റം ഡാന്‍സും സുനിലിന്റെ മംഗളം സീനു എന്ന വില്ലന്‍ കഥാപാത്രമായുള്ള പകര്‍ന്നാട്ടവും പ്രേക്ഷകര്‍ക്ക് ഹരം പകരുന്നതാണ്. രണ്ടാം ഭാഗം അല്ലു ഫഹദ് പോരാട്ടം ആണെന്നു ഉറപ്പിക്കുമ്പോള്‍ കെജിഎഫിലെയോ ബാഹുബലിയിലെയോ പോലെ ഒരു ആകാംഷ നിറച്ചല്ല പുഷ്പയുടെ ഒന്നാം ഭാഗം അവസാനിക്കുന്നത്. മകനെ വളര്‍ത്താനുള്ള അമ്മയുടെ ഒറ്റയാള്‍ പോരാട്ടവും വ്യക്തിത്വം അപമാനിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന നായകന്‍ പുഷ്പയിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന ഒരു സിനിമാപ്രേമിയെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളുമുള്ള പുതുമകള്‍ ഇല്ലാത്ത സിനിമയാണ് പുഷ്പ.

Tags: moviereviewMovie Review
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

India

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.