ഇരുപത് വയസ് പ്രായത്തില്‍ ഒരു മിലിട്ടറി വാനുമായുണ്ടായ കാര്‍ ആക്സിഡന്റില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം. അന്ന് ആ മിലിട്ടറി വാനില്‍ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരന് മിലിട്ടറിക്കാരനുമായി പിന്നീട് അമ്പത് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയോരമ്മ. ബഹുമാനിച്ച് പോകും ആ അമ്മയെ.
ആ അമ്മയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് ബഹുമാനിച്ച് പോയൊരമ്മ. പ്രശസ്ത ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബേസില്‍ വിത്സണ് നിര്‍വ്വഹിക്കുന്നു.
‘ആശുപത്രിയില്‍ ഐസിയു റൂമിന്റെ വെയ്റ്റിങ് ലോഞ്ചില്‍ ഇരിക്കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയ സ്നേഹനിധിയായ ഒരമ്മയുടെ കഥയാണിത്. ആ അമ്മയുടെ കഥ ഞാന്‍ അറിഞ്ഞപ്പോള്‍ കൈകൂപ്പി തൊഴുതു പോയി ഒരു നിമിഷം. ഏറേ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണം. ആ അമ്മയുടെ കഥ പറയുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ പ്രശസ്ത നടി മല്ലിക സുകുമാരന്‍ അഭിനയിച്ചപ്പോള്‍ അതിലും ഗംഭീരമായിയെന്ന് സംവിധായകന് സുമേഷ് ലാല്‍ പറഞ്ഞു.
ജീവിതത്തില്‍ ഏക ആശ്രയമായിരുന്ന ഭര്‍ത്താവിന് നെഞ്ചു വേദയുണ്ടായി ഐസിയുവില്‍ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ് ബഹുമാനിച്ച് പോയൊരമ്മ എന്ന ഒരു കൊച്ചു സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്. സിബി ഫിലിംസിന്റെ ബാനറില്‍ ബിജു ചേളിപ്പറമ്പില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബിബിന്‍ ബെന്നി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: