Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുല്ലപ്പെരിയാര്‍ വിഷയം; കോടതി വാദം നിസ്സാരമായി കണ്ട് കേരളം; തമിഴ്‌നാട് പ്രവര്‍ത്തിച്ചത് കൃത്യമായി പഠിച്ചിട്ട്

ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ തീരദേശവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം ഒഴിവാക്കിയാണ് സമര്‍പ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം മന്ത്രി അറിയുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 17, 2021, 03:51 pm IST
in Kerala

ഇടുക്കി: നാല് പതിറ്റാണ്ടായി തുടരുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളമെല്ലാം നിസ്സാരമായി കാണുമ്പോള്‍ വിഷയം കൃത്യമായി പഠിച്ചുള്ള നീക്കം തുടര്‍ന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറില്‍ നിന്ന് അനിയന്ത്രിതമായി രാത്രിയിലടക്കം വെള്ളം തുറന്ന് വിടുന്നത് തടയണമെന്നും ഇതിനായി സംയുക്ത സമിതി രൂപീകരിക്കണമെന്നുമുള്ള കേരളത്തിന്റെ വാദം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി തള്ളിയത്. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ എന്തെല്ലാമാണ് ചേര്‍ത്തിരിക്കുന്നതെന്ന് പോലും ജലവിഭവ വകുപ്പ് മന്ത്രി അറിഞ്ഞില്ല. വകുപ്പ് കേരള കോണ്‍ഗ്രസി(എം) ന്റെ കൈയിലാണെങ്കിലും ഭരണപരമായ എല്ലാ കാര്യങ്ങളും സിപിഎമ്മും മുഖ്യമന്ത്രിയും നേരിട്ടാണെന്നത് ഇതിലൂടെ വ്യക്തം.

ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ തീരദേശവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം ഒഴിവാക്കിയാണ് സമര്‍പ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം മന്ത്രി അറിയുന്നത്.

അധികാരം ലഭിക്കുന്നതിന് മുമ്പ് വരെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്നും പൊളിച്ച് നീക്കുമെന്നും ആവര്‍ത്തിച്ച സിപിഎം നിലപാട് മാറ്റി. മുഖ്യമന്ത്രി തന്നെ പലതവണ അണക്കെട്ട് സുരക്ഷിതമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ബേബി ഡാമിലെ മരം മുറി വിവാദവും ഇതിന് ഉദാഹരണമാണ്. ജലനിരപ്പ് കൂട്ടുന്നതിനായി വലിയ ഫണ്ട് വാങ്ങി അനുകൂല നിലപാട് എടുക്കാനുള്ള ശ്രമമാണ് വിവാദമായതോടെ പിന്‍വലിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിരമിച്ച് കഴിഞ്ഞാലും സൗജന്യമായി ജോലി തുടരുകയാണ്. ഇതാണ് തമിഴ്‌നാട് കേസുകളില്‍ വിജയിക്കാനുള്ള മുഖ്യകാരണം. എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ അറിവുള്ളവര്‍ ആരും തന്നെയില്ല. ഉപസമിതി അംഗങ്ങളായ കേരളത്തിന്റെ പ്രതിനിധികളെ തമിഴ്‌നാട് ഒരു കാര്യവും അറിയിക്കാറുമില്ല. ലക്ഷക്കണക്കണക്കിന് ആളുകളുടെ ജീവന്‍വച്ച് കേരളം തമാശ കളിക്കുമ്പോള്‍ കൃത്യമായ നീക്കമാണ് തമിഴ്‌നാടിന്റേത്.

ആവശ്യങ്ങള്‍ കൃത്യമായി ബോധിപ്പിച്ചെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മേല്‍നോട്ടസമിതിയില്‍ കൃത്യമായി ബോധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മേല്‍നോട്ട സമിതി ഇവ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടില്ല, അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  

അണ്ടര്‍ ഗ്രൗണ്ട് ഫോട്ടോഗ്രാഫി നടത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. അന്താരാഷ്‌ട്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വേണ്ടരീതിയില്‍ സുപ്രീംകോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാനായില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു.  

Tags: സുപ്രീംകോടതികേരള സര്‍ക്കാര്‍മുല്ലപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.