Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ചിക്കനെതിരെ കോഴിക്കച്ചവടക്കാര്‍; കേരള ചിക്കന്‍ ഹോര്‍മോണ്‍ വിമുക്തമെന്ന് സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുന്നു

സംസ്ഥാനത്തെ കോഴി കൃഷി നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സര്‍ക്കാര്‍ ഏജന്‍സിയായ കേരള ചിക്കന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കേരള ചിക്കന് സര്‍ക്കാര്‍ 60 കോടി രൂപ സബ്‌സിഡി നല്കുന്നുണ്ട്. മറ്റു കൃഷിക്കാര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 02:05 pm IST
in Kerala

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹനവും ആനുകൂല്യങ്ങളുമുള്ള കേരള ചിക്കനെതിരെ വിമര്‍ശനവുമായി പൗള്‍ട്രി ഫാര്‍ഫമേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി രംഗത്ത്. സംസ്ഥാനത്തെ സാധാരണ കോഴി കര്‍ഷകരെ കേരള ചിക്കന്‍ ദോഷകരമായി ബാധിക്കുന്നുണ്ട്. തീറ്റ കൊടുത്ത് വളര്‍ത്തുന്ന കോഴികളില്‍ കേരള ചിക്കന്‍ മാത്രം ഹോര്‍മോണ്‍ വിമുക്തമാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നുമുള്ള പ്രചരണം നീതിയുക്തമല്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

സംസ്ഥാനത്തെ കോഴി കൃഷി നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സര്‍ക്കാര്‍ ഏജന്‍സിയായ കേരള ചിക്കന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കേരള ചിക്കന് സര്‍ക്കാര്‍ 60 കോടി രൂപ സബ്‌സിഡി നല്കുന്നുണ്ട്. മറ്റു കൃഷിക്കാര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്കുന്നില്ല.  

സര്‍ക്കാര്‍ സംവിധാനമായ കേരള ചിക്കന്‍ വഴി ചില്ലറ വില്പനശാലകളില്‍ വില കുറച്ച് കോഴി വില്ക്കുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് ചില്ലറ കോഴിക്കച്ചവടക്കാരുടെ കടകള്‍ പൂട്ടിക്കുന്ന സമീപനമാണ്. കോഴി കര്‍ഷക രംഗത്തും വിപണനരംഗത്തുമുള്ളവരോട് സര്‍ക്കാര്‍ ഒരേ നിലപാട് സ്വീകരിക്കണം. കേരള ചിക്കന്‍ മാത്രം ഹോര്‍മോണും ആന്റിബയോട്ടിക്കും ഇല്ലാത്തതാണെന്നും മറ്റു കോഴിയിറച്ചികളില്‍ ഇതെല്ലാം അടങ്ങിയിട്ടുള്ളതുമാണെന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള പരസ്യങ്ങളും വാര്‍ത്തകളുമാണ് നല്കുന്നത്. സാധാരണ ജനങ്ങളില്‍ ഇത് ഭീതിയുളവാക്കുന്നുണ്ടെന്നും ഇതേ തുടര്‍ന്ന് കോഴിയിറച്ചിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കോഴി തീറ്റയിലും അസംസ്‌കൃത വസുതുക്കളിലുമുണ്ടായ ക്രമാതീതമായ വിലവര്‍ദ്ധനവ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് നിലവിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. സ്വയംതൊഴിലെന്ന നിലയില്‍ കോഴി വളര്‍ത്തലും വിപണനവും നടത്തുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് കോഴി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയും തകര്‍ച്ചയുമാണ് നേരിടുന്നത്. 

സംരക്ഷണ നടപടികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നുവെങ്കിലും സര്‍ക്കാര്‍തലത്തില്‍ ഇതുവരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ് പ്രമോദ്, ജോ.സെക്രട്ടറിമാരായ അജിത് കെ.പോള്‍, ഷാജു സെബാസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റിയംഗം ജോസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ചിക്കന്‍ വിലPoultry farmingKerala Chicken
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

Kerala

തൊട്ടാല്‍ പൊള്ളും’കേരള ചിക്കന്‍’ വില നിശ്ചയിക്കുന്നതില്‍ ഒത്തുകളി

CHICKEN
Agriculture

കോഴിയിറച്ചി വിലയിലെ ഏറ്റക്കുറച്ചില്‍; ബദല്‍ പദ്ധതിയുമായി വെറ്ററിനറി സര്‍വ്വകലാശാല, പദ്ധതിയുടെ ആദ്യഘട്ടം കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കും

chicken
Business

വിലക്കയറ്റം; ഇറച്ചികോഴി കടകള്‍ 15ന് അടച്ചിടും, വില വർദ്ധനവിന് പിന്നിൽ തമിഴ്നാട് ലോബി, കേരളത്തിലെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതും തിരിച്ചടിയായി

Kerala

മലയാളികള്‍ ഒരു മാസം അകത്താക്കുന്നത് 900 കോടി രൂപയുടെ ചിക്കന്‍; അയല്‍സംസ്ഥാനങ്ങളിലേക്ക് മാസം തോറും ഒഴുകുന്നത് 540 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.