തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹനവും ആനുകൂല്യങ്ങളുമുള്ള കേരള ചിക്കനെതിരെ വിമര്‍ശനവുമായി പൗള്‍ട്രി ഫാര്‍ഫമേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി രംഗത്ത്. സംസ്ഥാനത്തെ സാധാരണ കോഴി കര്‍ഷകരെ കേരള ചിക്കന്‍ ദോഷകരമായി ബാധിക്കുന്നുണ്ട്. തീറ്റ കൊടുത്ത് വളര്‍ത്തുന്ന കോഴികളില്‍ കേരള ചിക്കന്‍ മാത്രം ഹോര്‍മോണ്‍ വിമുക്തമാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നുമുള്ള പ്രചരണം നീതിയുക്തമല്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ കോഴി കൃഷി നശിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് സര്‍ക്കാര്‍ ഏജന്‍സിയായ കേരള ചിക്കന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. കേരള ചിക്കന് സര്‍ക്കാര്‍ 60 കോടി രൂപ സബ്‌സിഡി നല്കുന്നുണ്ട്. മറ്റു കൃഷിക്കാര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്കുന്നില്ല.
സര്‍ക്കാര്‍ സംവിധാനമായ കേരള ചിക്കന്‍ വഴി ചില്ലറ വില്പനശാലകളില്‍ വില കുറച്ച് കോഴി വില്ക്കുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് ചില്ലറ കോഴിക്കച്ചവടക്കാരുടെ കടകള്‍ പൂട്ടിക്കുന്ന സമീപനമാണ്. കോഴി കര്‍ഷക രംഗത്തും വിപണനരംഗത്തുമുള്ളവരോട് സര്‍ക്കാര്‍ ഒരേ നിലപാട് സ്വീകരിക്കണം. കേരള ചിക്കന്‍ മാത്രം ഹോര്‍മോണും ആന്റിബയോട്ടിക്കും ഇല്ലാത്തതാണെന്നും മറ്റു കോഴിയിറച്ചികളില്‍ ഇതെല്ലാം അടങ്ങിയിട്ടുള്ളതുമാണെന്ന തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലുള്ള പരസ്യങ്ങളും വാര്‍ത്തകളുമാണ് നല്കുന്നത്. സാധാരണ ജനങ്ങളില്‍ ഇത് ഭീതിയുളവാക്കുന്നുണ്ടെന്നും ഇതേ തുടര്‍ന്ന് കോഴിയിറച്ചിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കോഴി തീറ്റയിലും അസംസ്‌കൃത വസുതുക്കളിലുമുണ്ടായ ക്രമാതീതമായ വിലവര്‍ദ്ധനവ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് നിലവിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. സ്വയംതൊഴിലെന്ന നിലയില്‍ കോഴി വളര്‍ത്തലും വിപണനവും നടത്തുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് കോഴി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയും തകര്‍ച്ചയുമാണ് നേരിടുന്നത്.
സംരക്ഷണ നടപടികള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നുവെങ്കിലും സര്‍ക്കാര്‍തലത്തില്‍ ഇതുവരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ് പ്രമോദ്, ജോ.സെക്രട്ടറിമാരായ അജിത് കെ.പോള്‍, ഷാജു സെബാസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റിയംഗം ജോസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: