പാലാ: നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് സംരക്ഷണമില്ലാതെ പൊളിഞ്ഞു. ഇതോടെ ട്രാക്കിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ നിരാശരാവുകയാണ് കായിക പ്രതിഭകള്‍. മഴ മാറിയതോടെ നിരവധി കായിക മത്സരങ്ങളുടെ സ്ഥിരം വേദിയാകേണ്ട സ്റ്റേഡിയമാണ് സിന്തറ്റിക് ഇളകി ഇത്തരത്തില്‍ നശിക്കുന്നത്.
പൊളിഞ്ഞ ട്രാക്കിലൂടെ ഓടുന്ന മത്സരാര്‍ത്ഥികളുടെ പാദരക്ഷ വേണ്ടവിധം ട്രാക്കില്‍ പതിയാതെ വരുന്നതും ഇതുമൂലം മത്സരത്തിനിടെ അവര്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദവും യഥാര്‍ത്ഥ പ്രകടനം പുറത്തെടുക്കാന്‍ കായിക താരങ്ങള്‍ക്ക് കഴിയാതെ വരുന്നതായി കായിക പരിശീലകരും പറയുന്നു. ലോക്ഡൗണില്‍ സ്റ്റേഡിയം അടച്ചിട്ടതോടെ ദൈനംദിന പരിപാലനം മുടങ്ങി. പിന്നീടുണ്ടായ പ്രളയത്തില്‍ ട്രാക്കില്‍ വെള്ളം കയറി ചെളിയടിഞ്ഞു. ഇത് യഥാസമയം നീക്കം ചെയ്യാന്‍ നഗരസഭയുടെ നേതൃത്വത്തിലുള്ള സ്റ്റേഡിയം പരിപാലന സമിതി ശ്രമിച്ചില്ല. ഇതോടെയാണ് ട്രാക്കിലെ സിന്തറ്റിക് പലയിടങ്ങളിലും ഇളകി തുടങ്ങിയത്.
നഗരസഭാ സ്റ്റേഡിയത്തില്‍ ആരംഭിച്ച 39-ാമത് എം.ജി. സര്‍വ്വകലാശാല അത്ലറ്റിക്‌സ് മീറ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ പുരുഷ, വനിത വിഭാഗങ്ങളില്‍ കോതമംഗലം എം.എ. കോളേജിനാണ് മുന്നേറ്റം. വനിതാ വിഭാഗത്തില്‍ 57 പോയിന്റും പുരുഷ വിഭാഗത്തില്‍ 76 പോയിന്റോടെയുമാണ് എം.എം. കോളേജിന്റെ കുതിപ്പ് തുടങ്ങിയത്. വനിതാ വിഭാഗത്തില്‍ 41 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് രണ്ടാമതും 29 പോയിന്റ് നേടിയ പാലാ അല്‍ഫോന്‍സാ കോളേജ് മൂന്നാമതുമെത്തി.
പുരുഷ വിഭാഗത്തില്‍ 35 പോയിന്റുമായി ചങ്ങനാശേരി എസ്.ബി കോളേജ് രണ്ടാമതും 18 പോയിന്റുമായി കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക്ക് കോളേജാണ് മൂന്നാമതെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: