ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (ഐഐഎം) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐഐടി)സംയുക്തമായി 2022 വര്‍ഷം നടത്തുന്ന മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജനുവരി 7 നകം സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് 1770 രൂപ. പ്രവേശന വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും https://msdsm.iiti.ac.in ലഭ്യമാണ്. ആകെ 200 സീറ്റുകളാണുള്ളത്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്.
യോഗ്യത: ബിടെക്/ബിഇ/ബിഎഡ്/ ബിഫാര്‍മ/ബിആര്‍ക്/ബിഡെസ്/ നാലുവര്‍ഷത്തെ ബിഎസ്സി/എംഎസ്സി/എംസിഎ/എംബിഎ 60 ശതമാനം മാര്‍ക്കില്‍/6.0 സിജിപിഎയില്‍ കുറയാതെ ഫസ്റ്റ് ക്ലാസില്‍ പാസായിരിക്കണം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഐഐഎം ക്യാറ്റ്/ഗേറ്റ്/ജിമാറ്റ്/ജിആര്‍ഇ/ജാം ടെസ്റ്റ് സ്കോര്‍ നേടിയിരിക്കണം. 2022 ജനുവരി 25 നകം യോഗ്യത തെളിയിക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. വര്‍ക്കിങ് പ്രൊഫഷണലുകളെയും പരിഗണിക്കും.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അഡ്മിഷന് ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മൊത്തം കോഴ്സ് ഫീസായി 12 ലക്ഷം രൂപ ഗഡുക്കളായി അടയ്ക്കണം.
ഡാറ്റാ സയന്‍സ്, മാനേജ്മെന്റ് വിഷയങ്ങള്‍ക്ക് പുറമേ ബിഗ് ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സെക്യൂരിറ്റി മാനേജ്മെന്റ് മുതലായ വിഷയങ്ങളും പഠിപ്പിക്കും. ഭാവി മാനേജര്‍മാരെയും ഡാറ്റാ സയന്റിസ്റ്റുകളെയും സൃഷ്ടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
അന്വേഷണങ്ങള്‍ക്ക് [email protected], [email protected] എന്നീ ഇ-മെയിലിലും 0731-2439736/666, 0731-660333-3577/3598 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: