മുംബൈ: ഫാഷന്‍ രംഗത്തെ അതിപ്രശസ്ത ഫ്രഞ്ച് കമ്പനി ചാനല്‍ ഗ്രൂപ്പിന്റെ സിഇഒ ആയി മുംബൈനിവാസിയായ മലയാളി ലീന നായരെ നിയമിച്ചു. യുണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു ലീന. ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യന്‍ വനിതയുമാണ് അമ്പത്തിരണ്ടുകാരിയായ ലീന നായര്‍. പെപ്സിക്കോയുടെ സിഇഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിത.
ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്കൂളുകളിലൊന്നായ സേവ്യര്‍ സ്കൂള്‍ ഒഫ് മാനേജ്മെന്റില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പാസായ ലീന, 1992ലാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിലെ ജീവനക്കാരിയാകുന്നത്. അന്ന് തൊട്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ലീന, യൂണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ എന്ന പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ്. ചാനലിന്റെ ആഗോള സി ഇ ഒ ആയി നിയമിതയായതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും ജീവനക്കാരുടെ ക്രിയാത്മകതയില്‍ സ്വാതന്ത്ര്യം നല്കുന്നതില് എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ചാനലിന്റെ തലപ്പത്ത് എത്തുന്നത് വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞ ചുമതലയാണെന്നും ലീന നായര്‍ പറഞ്ഞു. ലീന നായര്‍ സി ഇ ഒ ആയി എത്തുന്നതോടെ കമ്പനി സ്ഥാപകന്‍ കൂടിയായ അലന് വെര്‍ത്തീമര്‍ ആഗോള എക്സിക്യൂട്ടീവ് ചെയര്‍മാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: