ന്യൂദല്‍ഹി: ദല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് മാറ്റി സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്ന് ബിജെപി. ഇത്തരത്തിലുള്ള നാമകരണം ബിപിന്‍ റാവത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്ന് കാട്ടി ബിജെപി മീഡിയ വിഭാഗം ഡല്‍ഹി തലവന്‍ നവീന്‍ കുമാര്‍ ന്യൂദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) ചെയര്മാന് കത്തയച്ചു.
അക്ബര്‍ റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്കി രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയുടെ ഓര്‍മ്മകള്‍ സ്ഥിരമാക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇത് അദ്ദേഹത്തിന് നല്കുന്ന യഥാര്‍ത്ഥ ആദരവാണെന്നും നവീന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. നിരവധി പേര് സമാന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചര്‍ച്ചചെയ്യുമെന്നും എന്‍ഡിഎംസി വൈസ് ചെയര്മാന് സതീശ് ഉപാധ്യായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: